മോദി ‘വിലക്കയറ്റ മനുഷ്യൻ’: പ്രിയങ്ക
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള പ്രിയങ്ക ഗാന്ധിയുടെ കടന്നാക്രമണം തുടരുന്നു. ഗുജറാത്തിലെ വൽസഡിൽ നടത്തിയ പ്രചാരണത്തിൽ മോദിയെ ‘വിലക്കയറ്റ മനുഷ്യൻ’ എന്ന് പ്രിയങ്ക വിളിച്ചു. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ പരാമർശം.

‘സൂപ്പർമാനാണെന്നു സ്വയം വിശ്വസിച്ചാണു മോദി പ്രചാരണ വേദികളിലെത്തുന്നത്. മോദി വിരലൊന്നു ഞൊടിച്ചാൽ റഷ്യ – യുക്രെയ്ൻ യുദ്ധം പോലും അവസാനിപ്പിക്കാനാകുമെന്ന് ബിജെപിക്കാർ അവകാശപ്പെടുന്നു. അതേരീതിയിൽ വിരൽ ഞൊടിച്ച് രാജ്യത്തെ ദാരിദ്ര്യം അകറ്റാൻ മോദിക്കു സാധിക്കാത്തത് എന്തുകൊണ്ടാണ്? അധികാരത്തിലെത്തിയാൽ ഭരണഘടന തിരുത്തുമെന്നാണു ബിജെപി നേതാക്കളും സ്ഥാനാർഥികളും പറയുന്നത്.
പക്ഷേ, മോദി അതു നിഷേധിക്കുന്നു. അവരുടെ തന്ത്രമാണിത്. ചെയ്യാൻ പോകുന്ന കാര്യം ആദ്യം അവർ നിഷേധിക്കും. എന്നാൽ, അധികാരത്തിലെത്തിയാൽ അതു നടപ്പാക്കും. സാധാരണ ജനങ്ങൾക്കുള്ള അവകാശങ്ങൾ പിടിച്ചെടുക്കാനാണു ഭരണഘടന തിരുത്തുന്നത്. മോദിയെ 5 വർഷം കൂടി സഹിക്കാൻ ജനങ്ങൾക്കു സാധിക്കുമെന്നു തോന്നുന്നില്ല. വലിയ പരിപാടികൾ സംഘടിപ്പിക്കുകയും ലോകം ചുറ്റിയടിക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്.