കനയ്യയുടെ സീറ്റ്, ആംആദ്മി സഖ്യം: രാജിവച്ച് ഡൽഹി പിസിസി അധ്യക്ഷൻ
ന്യൂഡൽഹി ∙ ഡൽഹിയിൽ തിരഞ്ഞെടുപ്പു നടക്കാൻ 28 ദിവസം മാത്രം ബാക്കി നിൽക്കെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അർവിന്ദർ സിങ് ലവ്‍ലി രാജിവച്ചു. പാർട്ടി അംഗത്വം ഉപേക്ഷിച്ചിട്ടില്ല. ഡൽഹിയിലെ സ്ഥാനാർഥി നിർണയം, എഎപി–കോൺഗ്രസ് സഖ്യം, ഡൽഹിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബരിയയുമായുള്ള അഭിപ്രായവ്യത്യാസം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണു രാജി.

സ്ഥാനാർഥി നിർണയത്തിൽ പിസിസിയുടെ അഭിപ്രായം പരിഗണിച്ചില്ലെന്നാണു പ്രധാന ആരോപണം. ഡൽഹിക്ക് തീർത്തും അപരിചിതരായ കനയ്യ കുമാറിനെയും (നോർത്ത് ഈസ്റ്റ് ഡൽഹി), ഉദിത് രാജിനെയും (നോർത്ത് വെസ്റ്റ് ഡൽഹി) സ്ഥാനാർഥികളാക്കിയെന്ന പരാതിയുമുണ്ട്. കനയ്യ കുമാർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ പ്രശംസിച്ചതിലും ലവ്‍ലി നീരസം പ്രകടിപ്പിച്ചു. കോൺഗ്രസിനെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ അഴിച്ചുവിട്ട ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കിയത് ശരിയല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു നൽകിയ രാജിക്കത്തിൽ പറയുന്നു.
2017ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അർവിന്ദർ സിങ് ലൗവ്‍ലി 2018ൽ ആണു തിരിച്ചെത്തിയത്. പ്രതിപക്ഷ ഇന്ത്യാസഖ്യം നിലവിലുള്ള ഡൽഹിയിലെ 7 സീറ്റുകളിൽ 3 എണ്ണത്തിൽ കോൺഗ്രസും 4 എണ്ണത്തിൽ ആം ആദ്മി പാർട്ടിയുമാണ് മത്സരിക്കുന്നത്. നിലവിൽ 7 സീറ്റും ബിജെപിയുടേതാണ്. മേയ് 25ന് ആണു ഡൽഹിയിൽ തിരഞ്ഞെടുപ്പ്.