ന്യൂഡൽഹി ∙ സമയം രാവിലെ 11.27.നാമനിർദേശ പത്രിക സ്വീകരിച്ചതിന്റെ രസീത് നൽകാൻ കലക്ടർ എഴുന്നേറ്റപ്പോൾ മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകളും ന്യൂഡൽഹി മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ബാസുരി സ്വരാജ് കൈ നീട്ടി. ഒരു മിനിറ്റ് കൂടി കഴിയട്ടെ എന്നു പറഞ്ഞ് അടുത്തിരുന്ന കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പിടിച്ചിരുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'നല്ല സമയമാകുന്നതേയുള്ളൂ'– രണ്ടു കയ്യിലും വാച്ച് കെട്ടിയ മന്ത്രി പറഞ്ഞു. 

ADVERTISEMENT

ന‌‌‌ടപടിക്രമങ്ങൾ ഒരു മിനിറ്റു വൈകിയതിനു കലക്‌ടറോടു ബാസുരിയുടെ ക്ഷമാപണം. വാച്ചിൽ സമയം 11.28. ഇനി വാങ്ങിക്കോളൂ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദർ സച്ച്ദേവ. ബിജെപി നേതാക്കളായ അടൽ ബിഹാരി വാജ്പേയി, എൽ.കെ.അഡ്വാനി, ബോളിവുഡ് സൂപ്പർ സ്റ്റാർ രാജേഷ് ഖന്ന എന്നിവർ വിജയിച്ച ന്യൂഡൽഹി മണ്ഡലത്തിൽ കഴിഞ്ഞ 2 തവണ ബിജെപിയാണു വിജയിച്ചത്. ബാസുരിയെ നേരിടാനായി എംഎൽഎയും മുൻമന്ത്രിയുമായ സോമനാഥ് ഭാരതിയെയാണ് ആം ആദ്മി പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്. കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖിയാണു നിലവിലെ എംപി. മേയ് 25നാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ്. 

ബാസുരി മനോരമയോടു സംസാരിച്ചപ്പോൾ. 

∙ കേരളത്തിൽ നിന്നടക്കമുള്ള ഡൽഹിയിലെ വോട്ടർമാരോട് പറയാനുള്ളത് ? 

വോട്ടർമാർക്കിടയിൽ ഭാഷയുടെയോ വിശ്വാസത്തിന്റെയോ പേരിൽ വേർതിരിവില്ല. എല്ലാവരും എനിക്ക് പ്രിയപ്പെട്ടവർ. ഡൽഹിയുടെ വികസനത്തിനും ക്ഷേമത്തിനും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. 

ADVERTISEMENT

∙ മുഖ്യമന്ത്രി ഉൾപ്പെടെ ഡൽഹിയിലെ ഭരണപക്ഷത്തെ മുൻനിര നേതാക്കൾ ജയിലിലാണ് ? 

തികച്ചും രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി മാത്രമുള്ള പ്രവർത്തനങ്ങളാണ് അവരുടേത്. ഒരു സംസ്ഥാന മന്ത്രിയും എംഎൽഎയും ഉൾപ്പെടെ എനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചു. ആരോഗ്യകരമായ രാഷ്ട്രീയപ്രവർത്തനം ഇതല്ല. 

∙ ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള അധികാരത്തർക്കം ഇപ്പോഴും തുടരുകയാണല്ലോ ? 

ആയുഷ്മാൻ ഭാരത് അടക്കം കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പല ക്ഷേമ പദ്ധതികളും രാഷ്ട്രീയ താൽപര്യം മുൻനിർത്തി ഡൽഹിയിൽ കേജ്‌രിവാൾ സർക്കാർ നടപ്പാക്കുന്നില്ല. ആയുഷ്മാൻ ഭാരത് ഇവിടെ നടപ്പാക്കാൻ കോടതിയെ സമീപിക്കും. 

ADVERTISEMENT

∙ കുടിവെള്ളം, വൈദ്യുതി, വനിതകൾക്കു ബസ് യാത്ര തുടങ്ങിയ സൗജന്യങ്ങളെ മുൻപു വിമർശിച്ചിട്ടുണ്ടല്ലോ ? 

സൗജന്യങ്ങളല്ലല്ലോ നല്ല ഭരണത്തിന്റെ ലക്ഷണം. ആളുകൾക്കു കുടിവെള്ളം സൗജന്യമായി ലഭിക്കുന്നുണ്ടോ എന്നതല്ല ലഭിക്കുന്നത് ശുദ്ധജലമാണോ എന്നതാണു പ്രധാനം. കേന്ദ്ര സർക്കാരിന്റെ വികസന, ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ വിമുഖത കാണിക്കുന്നവരാണു സൗജന്യങ്ങൾ ഉയർത്തിക്കാട്ടി വോട്ട് ചോദിക്കുന്നത്. 

∙ അഭിഭാഷകവൃത്തിയിൽനിന്നു രാഷ്ട്രീയത്തിലേക്കുള്ള മാറ്റം? 

ചെറുപ്പം മുതലേ രാഷ്ട്രീയത്തിലുണ്ട്. എബിവിപിയുടെ മുഴുവൻ സമയ പ്രവർത്തകയായിരുന്നു. മുതിർന്നപ്പോൾ ബിജെപിയുടെ ഭാഗമായി. ജോലിക്കൊപ്പം തന്നെ രാഷ്ട്രീയത്തിലും സജീവമായിരുന്നു. 

English Summary:

Bansuri Swaraj give nomination for loksabha elections 2024 in New Delhi constituency