ലഹരിസംഘം വിഷം കുത്തിവച്ച് വായിൽ ചുവന്ന ദ്രാവകം ഒഴിച്ചു; പൊലീസ് കോൺസ്റ്റബിൾ മരിച്ചു
മുംബൈ ∙ മോഷ്ടാക്കളും ലഹരിക്ക് അടിമകളായവരുടെ സംഘവും ചേർന്നു വിഷം കുത്തിവച്ച പൊലീസ് കോൺസ്റ്റബിൾ മുംബൈയിൽ മരിച്ചു. ശനിയാഴ്ച ലോക്കൽ ട്രെയിനിൽ ഡ്യൂട്ടിക്കു പോകുമ്പോഴാണ് വർളി ഡിവിഷനിൽ ജോലി ചെയ്യുന്ന വിശാൽ പവാറിനു (30) നേരെ ആക്രമണമുണ്ടായത്. മൂന്നു ദിവസമായി ചികിത്സയിലായിരുന്നു.

രാത്രി ട്രെയിനിന്റെ വാതിൽക്കൽ നിന്ന വിശാലിന്റെ ഫോൺ പുറത്തു നിന്നു മോഷ്ടാക്കൾ വടികൊണ്ട് അടിച്ചു വീഴ്ത്തിയിരുന്നു. വേഗം കുറഞ്ഞ ട്രെയിനിൽ നിന്ന് ചാടിയിറങ്ങി മോഷ്ടാക്കളെ പിന്തുടരവെയാണ് സംഘം ചേർന്ന് കീഴ്പ്പെടുത്തി വിഷം കുത്തിവയ്ക്കുകയും വായിൽ ചുവന്ന ദ്രാവകം ഒഴിക്കുകയും ചെയ്തത്. ട്രാക്കിനു സമീപം ബോധരഹിതനായി വീണുപോയ വിശാൽ പിറ്റേന്നു രാവിലെയാണ് അവശ നിലയിൽ വീട്ടിലെത്തിയത്. പിന്നീടാണ് താനെയിലെ ആശുപത്രിയിലെത്തിച്ചത്. 2015 മുതൽ പൊലീസിലുണ്ട്.