ഹാജിപുരിൽ പാസ്വാന്റെ പിൻഗാമിയാകാൻ ചിരാഗ്
പട്ന ∙ ഹാജിപുരിൽ റാം വിലാസ് പാസ്വാന്റെ അനന്തരാവകാശിയാകാൻ മകൻ ചിരാഗ് പാസ്വാൻ എൻഡിഎ സ്ഥാനാർഥിയായി പത്രിക നൽകി. രണ്ടു തവണ വിജയിച്ച ജമുയി സീറ്റ് സഹോദരീഭർത്താവ് അരുൺ ഭാരതിക്കു കൈമാറിയാണ് എൽജെപി (റാംവിലാസ്) അധ്യക്ഷൻ ചിരാഗ് പാസ്വാൻ ഹാജിപുരിൽ മത്സരിക്കുന്നത്. റാം വിലാസ് പാസ്വാനെ എട്ടു തവണ ജയിപ്പിച്ച മണ്ഡലമാണു ഹാജിപുർ. അദ്ദേഹം രാജ്യസഭയിലേക്കു മാറിയശേഷം കഴിഞ്ഞതവണ സഹോദരൻ പശുപതി പാരസിനെ ഇവിടെ നിർത്തി ജയിപ്പിക്കുകയായിരുന്നു.

-
Also Read
സമയം ആയോ? മിണ്ടാട്ടമില്ലാതെ കമ്മിഷൻ
കഴിഞ്ഞതവണ പാരസിനോടു തോറ്റ ശിവചന്ദ്ര റാമാണ് ഇക്കുറിയുംആർജെഡി സ്ഥാനാർഥി. ബോളിവുഡിലും അരക്കൈ നോക്കിയശേഷം രാഷ്ട്രീയത്തിലെത്തിയ ചിരാഗ് ബിഹാറിൽ എൻഡിഎയുടെ താരപ്രചാരകനാണ്. കന്നിച്ചിത്രം ‘മിലേ ന മിലേ ഹമി’ൽ (2011) നായികയായിരുന്ന കങ്കണ റനൗട്ട് ഹിമാചലിലെ മണ്ഡിയിൽ മത്സരിക്കുന്നുവെന്ന കൗതുകവുമുണ്ട്. റാം വിലാസ് പാസ്വാന്റെ മരണത്തിനു ശേഷം എൽജെപി പിളർന്ന സാഹചര്യത്തിൽ പശുപതി പാരസിനെ നിഷ്കരുണം തള്ളിക്കളഞ്ഞാണ് ബിജെപി കേന്ദ്ര നേതൃത്വം ചിരാഗിനെ ഒപ്പം നിർത്തുന്നത്. പാർട്ടിക്ക് 5 സീറ്റുകളും നൽകി. ചിരാഗിനാണു പിന്തുണയെന്നു കണ്ട് പശുപതി പാരസ് പിൻവലിഞ്ഞിരിക്കുകയാണിപ്പോൾ.