പ്രചാരണത്തിന് ബുദ്ധദേവിന്റെ എഐ അവതാരം
കൊൽക്കത്ത ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സിപിഎമ്മിനു വോട്ടുപിടിക്കാൻ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ എഐ അവതാരം. നിർമിതബുദ്ധി ഉപയോഗിച്ചു സൃഷ്ടിച്ച വിഡിയോ സിപിഎം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. താടി വളർത്തിയ രൂപത്തിലാണു ബുദ്ധദേവിനെ ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹം ഇപ്പോൾ സജീവമായിരുന്നെങ്കിൽ എന്തു സംസാരിക്കുമായിരുന്നു എന്നതാണു വിഡിയോയിലുള്ളതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. അസുഖം മൂലം 5 വർഷമായി പൊതുവേദികളിൽ ബുദ്ധദേവ് പ്രത്യക്ഷപ്പെടുന്നില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ്, ബംഗാളിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഒരു റാലിയിൽ പങ്കെടുക്കുന്നത്.

കൊൽക്കത്ത ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സിപിഎമ്മിനു വോട്ടുപിടിക്കാൻ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ എഐ അവതാരം. നിർമിതബുദ്ധി ഉപയോഗിച്ചു സൃഷ്ടിച്ച വിഡിയോ സിപിഎം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. താടി വളർത്തിയ രൂപത്തിലാണു ബുദ്ധദേവിനെ ചിത്രീകരിച്ചിരിക്കുന്നത്.
അദ്ദേഹം ഇപ്പോൾ സജീവമായിരുന്നെങ്കിൽ എന്തു സംസാരിക്കുമായിരുന്നു എന്നതാണു വിഡിയോയിലുള്ളതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. അസുഖം മൂലം 5 വർഷമായി പൊതുവേദികളിൽ ബുദ്ധദേവ് പ്രത്യക്ഷപ്പെടുന്നില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ്, ബംഗാളിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഒരു റാലിയിൽ പങ്കെടുക്കുന്നത്.