ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു

മെൽബൺ ∙ ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിനിടെ ഹരിയാന സ്വദേശിയായ എംടെക് വിദ്യാർഥി നവജീത് സന്ധു (22) കുത്തേറ്റുമരിച്ചു. കൃത്യത്തിനുശേഷം കാറിൽ കടന്നുകളഞ്ഞ ഹരിയാനക്കാരായ സഹോദരങ്ങൾ അഭിജിത് (26), റോബിൻ (27) എന്നിവർക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചു. ഇവരുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു. ഞായറാഴ്ച പുലർച്ചെ ഒന്നോടെയാണു സംഭവം.

മെൽബണിലെ ഓർമണ്ടിൽ താമസിക്കുന്ന വിദ്യാർഥികൾ വാടകയെച്ചൊല്ലി നടത്തിയ തർക്കത്തിനിടെ മധ്യസ്ഥത്തിനു ചെന്നപ്പോഴാണു നവജീതിനു കുത്തേറ്റതെന്നു ബന്ധു പറഞ്ഞു. സുഹൃത്തിന്റെ വീട്ടുസാധനങ്ങൾ മാറ്റുന്നതിനു സഹായിക്കാൻ കാറുമായി ചെന്നതായിരുന്നു. സുഹൃത്തിനും കുത്തേറ്റിട്ടുണ്ട്. ഒന്നരവർഷം മുൻപാണ് ഓസ്ട്രേലിയയിലെത്തിയത്. കർഷകനായ പിതാവ് ഒന്നരയേക്കർ ഭൂമി വിറ്റാണു പഠനത്തിനു പണം കണ്ടെത്തിയതെന്നു ബന്ധുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാൻ അവർ ഇന്ത്യാസർക്കാരിന്റെ സഹായം തേടി.