രേവണ്ണ സെൻട്രൽ ജയിലിൽ; പ്രജ്വൽ ഒളിവിൽ തന്നെ
ബെംഗളൂരു ∙പ്രജ്വൽ രേവണ്ണ എംപിയുടെ പീഡനത്തിനിരയായ വീട്ടമ്മയെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ ഈ മാസം 14 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റി. രേവണ്ണയുടെ ജാമ്യാപേക്ഷ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഇന്നു വീണ്ടും പരിഗണിക്കും.

-
Also Read
കോവിഷീൽഡ് വാക്സീൻ പിൻവലിച്ചു
ജർമനിയിലേക്കു കടന്ന പ്രജ്വലിനെ കണ്ടെത്താനുള്ള ബ്ലൂ കോർണർ നോട്ടിസ് ഇന്റർപോൾ 196 രാജ്യങ്ങൾക്കു കൈമാറിയിട്ടുണ്ട്. 200 സ്ത്രീകളെങ്കിലും ഇരകളായ മൂവായിരത്തോളം അശ്ലീല വിഡിയോകൾ പ്രചരിച്ചതിനെ തുടർന്നാണ് ഹാസനിലെ ദൾ സ്ഥാനാർഥി കൂടിയായ പ്രജ്വൽ ഏപ്രിൽ 27ന് രാജ്യം വിട്ടത്. അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ചത് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണെന്ന് ആരോപിച്ച് ബെംഗളൂരു നഗരത്തിൽ പോസ്റ്ററുകൾ പതിപ്പിച്ചവരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സഹോദര പുത്രനായ പ്രജ്വലിനെ കുടുക്കാൻ കുമാരസ്വാമിയാണ് വിഡിയോകൾ പ്രചരിപ്പിച്ചതെന്ന് ശിവകുമാർ ആരോപിച്ചു. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിൽ രേവണ്ണയുടെ ഭാര്യ ഭവാനിക്ക് സീറ്റ് നൽകാൻ കുമാരസ്വാമി വിസമ്മതിച്ചതുമുതൽ സഹോദര കുടുംബങ്ങൾ തമ്മിൽ അകൽച്ചയിലാണ്.