സംവരണം എന്ന ഒറ്റവാക്കുകൊണ്ട് മഹാരാഷ്ട്രയിലെ പല മേഖലകളിലെയും രാഷ്ട്രീയഗതി നിർണയിക്കുന്നു മനോജ് ജരാങ്കെ പാട്ടീൽ. ഹോട്ടൽ തൊഴിലാളിയായി ജീവിതം തുടങ്ങിയ ഇദ്ദേഹം ഇപ്പോൾ ദശലക്ഷക്കണക്കിനു മറാഠകളുടെ പ്രതീക്ഷയാണ്. മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 28% വരുന്ന സമുദായമാണ് മറാഠ. പശ്ചിമ മഹാരാഷ്ട്ര, ഉത്തര മഹാരാഷ്ട്ര, മറാഠ്‌വാഡ എന്നിവയടക്കമുള്ള മേഖലകളിലെ ഒട്ടേറെ ലോക്സഭാ മണ്ഡലങ്ങളിൽ ജയപരാജയങ്ങൾ തീരുമാനിക്കാൻ ഇവർക്കു ശേഷിയുള്ളതിനാലാണ് ജരാങ്കെ പാട്ടീൽ ഉയർത്തുന്ന ‘മറാഠാ സംവരണമന്ത്രം’ നിർണായകമാകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവരണം എന്ന ഒറ്റവാക്കുകൊണ്ട് മഹാരാഷ്ട്രയിലെ പല മേഖലകളിലെയും രാഷ്ട്രീയഗതി നിർണയിക്കുന്നു മനോജ് ജരാങ്കെ പാട്ടീൽ. ഹോട്ടൽ തൊഴിലാളിയായി ജീവിതം തുടങ്ങിയ ഇദ്ദേഹം ഇപ്പോൾ ദശലക്ഷക്കണക്കിനു മറാഠകളുടെ പ്രതീക്ഷയാണ്.

മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 28% വരുന്ന സമുദായമാണ് മറാഠ. പശ്ചിമ മഹാരാഷ്ട്ര, ഉത്തര മഹാരാഷ്ട്ര, മറാഠ്‌വാഡ എന്നിവയടക്കമുള്ള മേഖലകളിലെ ഒട്ടേറെ ലോക്സഭാ മണ്ഡലങ്ങളിൽ ജയപരാജയങ്ങൾ തീരുമാനിക്കാൻ ഇവർക്കു ശേഷിയുള്ളതിനാലാണ് ജരാങ്കെ പാട്ടീൽ ഉയർത്തുന്ന ‘മറാഠാ സംവരണമന്ത്രം’ നിർണായകമാകുന്നത്. മോദി തരംഗമില്ലാതിരിക്കുകയും ഭരണവിരുദ്ധവികാരം പ്രകടമാകുകയും ചെയ്യവേ മറാഠാ ഭീഷണി കൂടിയായതോടെ വലിയ വെല്ലുവിളിയാണു ബിജെപിയും സഖ്യകക്ഷികളും മഹാരാഷ്ട്രയിൽ നേരിടുന്നത്.

ADVERTISEMENT

പരമ്പരാഗതമായി ഭൂവുടമകളും കർഷകരുമാണ് ഇവർ. കൃഷിമേഖല തകർന്നടിഞ്ഞപ്പോൾ തങ്ങളുടെ അടുപ്പും പുകയാതായെന്നാണു മറാഠകൾ പറയുന്നത്. പിന്നാക്കക്കാരായ മറ്റു വിഭാഗങ്ങളിലെ പുതുതലമുറ സംവരണത്തിന്റെ ആനുകൂല്യത്തിൽ മെച്ചപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിച്ചു സർക്കാർ ജോലി നേടി പച്ചപിടിക്കുമ്പോൾ കരിഞ്ഞുണങ്ങുകയാണ് തങ്ങളുടെ തലമുറയെന്ന് ഇവർ പരിതപിക്കുന്നു. ഇതാണ് മറാഠാ പ്രക്ഷോഭത്തിന്റെ കാതൽ. പ്രക്ഷോഭം തണുപ്പിക്കാൻ കൊണ്ടുവന്ന ഭാഗിക സംവരണം പോരാ, ഒബിസി ക്വോട്ടയിൽ എല്ലാ മറാഠകളെയും ഉൾപ്പെടുത്തണമെന്നാണ് സമരനായകൻ ജരാങ്കെ പാട്ടീലിന്റെ ആവശ്യം.

അതേസമയം, എൻസിപി പിളർത്തി ഭൂരിപക്ഷത്തെ എൻഡിഎ പാളയത്തിലെത്തിച്ച ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും ബിജെപിയെയും വെട്ടിലാക്കാൻ ശരദ് പവാർ ഇറക്കിയ വജ്രായുധമാണ് ജരാങ്കെ പാട്ടീലെന്ന ആരോപണവുമുണ്ട്.

ADVERTISEMENT

Q ആരെയാണു പിന്തുണയ്ക്കുന്നത്? ഭാവി?

A ഒരു രാഷ്ട്രീയപാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. മറാഠകൾക്കായി മാത്രമാണു പോരാട്ടം. തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ജൂൺ എട്ടിന് ബീഡ് ജില്ലയിൽ ലക്ഷക്കണക്കിനുപേരെ അണിനിരത്തി സമ്മേളനമുണ്ടാകും. ഭാവികാര്യങ്ങൾ അവിടെ തീരുമാനിക്കും. ഒബിസി ക്വോട്ടയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ 5 മാസത്തിനകം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മറാഠ, ദലിത്, മുസ്‌ലിം, ലിംഗായത്ത് വിഭാഗങ്ങളുടെ സഖ്യമുണ്ടാക്കി 288 സീറ്റുകളിലും മത്സരിക്കും.  

ADVERTISEMENT

Q മറാഠാ വിഭാഗത്തിൽനിന്ന് ശരദ് പവാർ അടക്കം പത്തിലേറെ മുഖ്യമന്ത്രിമാരുണ്ടായിരുന്നു. അവർക്കാർക്കും മറാഠാ സംവരണം കൊണ്ടുവരാൻ കഴിഞ്ഞില്ല. എന്നാൽ, താങ്കളുടെ വിമർശനം കൂടുതലും മറാഠ ഇതര വിഭാഗക്കാരനായ ദേവേന്ദ്ര ഫഡ്നാവിസിനെതിരെയാണ് ?

A ഫഡ്നാവിസ് ആഭ്യന്തരമന്ത്രി കൂടിയാണ്. സമരം ചെയ്ത എന്റെ അണികളെ തല്ലിച്ചതച്ചതു ഫഡ്നാവിസിന്റെ പൊലീസാണ്. ഞങ്ങൾക്കെതിരെ നൂറുകണക്കിനു കേസുകളെടുത്തതും പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചതും അദ്ദേഹമാണ്. 2014 ൽ മറാഠകളുടെ വോട്ടുകൊണ്ട് മുഖ്യമന്ത്രിയായ ഫഡ്നാവിസിന് ഇപ്പോൾ ഞങ്ങളോടു വെറുപ്പാണ്.

ട്രാക്കിൽ കിതച്ച് റെയിൽവേ സഹമന്ത്രി

ജരാങ്കെ പാട്ടീലിന്റെ തട്ടകമായ ജൽനയിൽ തുടർച്ചയായ ആറാം ലോക്സഭാ തിരഞ്ഞെടുപ്പു വിജയം േതടിയിറങ്ങുന്ന ബിജെപി സ്ഥാനാർഥിയും കേന്ദ്ര റെയിൽവേ സഹമന്ത്രിയുമായ റാവു സാഹെബ് ദൻവെ വിയർക്കുകയാണ്. മറാഠകളുടെയും കർഷകരുടെയും കച്ചവടക്കാരുടെയും പ്രതിഷേധം ശക്തമാണ്. 5 വട്ടം എംപിയായിട്ടും കാര്യമായ വികസനം കൊണ്ടുവന്നില്ലെന്ന് ബിജെപി അനുഭാവികൾപോലും പറയുന്നു. കോൺഗ്രസിന്റെ കല്യാൺ കാലെയാണ് എതിരാളി. 

English Summary:

Maratha threat by Manoj Jarange Patil a challenge for BJP and its allies in Maharashtra

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT