ADVERTISEMENT

ന്യൂഡൽഹി ∙ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പിസിഎൽ) എന്നിവയ്ക്ക് 2023– 24 സാമ്പത്തിക വർഷത്തിൽ 81,000 കോടിയുടെ അറ്റാദായം. മുൻവർഷങ്ങളെക്കാൾ വളരെ ഉയർന്ന നേട്ടമാണിത്.

ഐഒസിക്കു 39,618.84 കോടിയാണു അറ്റാദായം. 2022–23 ൽ ഇത് 8,241.82 കോടിയായിരുന്നു. ബിപിസിഎൽ 26,673.50 കോടി രൂപ. മുൻവർഷം 1870.10 കോടി. ഹിന്ദുസ്ഥാൻ പെട്രോളിയം 14,693.83 കോടി. മുൻവർഷം 8,974.03 കോടി. 

രാജ്യത്തെ എണ്ണവിപണിയുടെ 90 ശതമാനവും ഇവരാണു നിയന്ത്രിക്കുന്നത്. മുൻവർഷങ്ങളിൽ 3 കമ്പനികൾക്കും നഷ്ടം നേരിട്ട സാഹചര്യത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2023–24 ബജറ്റിൽ 30,000 കോടി സഹായം പ്രഖ്യാപിച്ചിരുന്നുവെങ്കിലും വർഷത്തിന്റെ മധ്യത്തിൽ കമ്പനികൾ നില മെച്ചപ്പെടുത്തിയതോടെ ഇത് 15,000 കോടിയായി കുറച്ചു.

English Summary:

Eighty one thousand crore net profit for oil companies in this financial year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com