‘അഭിനവ ഭിന്ദ്രൻവാല’ തിരഞ്ഞെടുപ്പിൽ മത്സരിക്കും
ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവുമായ അമൃത്പാൽ സിങ് പഞ്ചാബിലെ ഖദൂർ സാഹിബ് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കും. അസമിലെ ദിബ്രുഗഡ് ജയിലിൽ കഴിയുന്ന അമൃത്‍പാൽ സിങ്ങിന്റെ നാമനിർദേശപത്രിക തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ അംഗീകരിച്ചു. 10നാണു പത്രിക നൽകിയത്. ദേശസുരക്ഷാ നിയമപ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിലാണ് അമൃത്പാൽ സിങ് അറസ്റ്റിലായത്.

ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവുമായ അമൃത്പാൽ സിങ് പഞ്ചാബിലെ ഖദൂർ സാഹിബ് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കും.
അസമിലെ ദിബ്രുഗഡ് ജയിലിൽ കഴിയുന്ന അമൃത്‍പാൽ സിങ്ങിന്റെ നാമനിർദേശപത്രിക തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ അംഗീകരിച്ചു. 10നാണു പത്രിക നൽകിയത്. ദേശസുരക്ഷാ നിയമപ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിലാണ് അമൃത്പാൽ സിങ് അറസ്റ്റിലായത്.
‘അഭിനവ ഭിന്ദ്രൻവാല’ എന്നു സ്വയം വിശേഷിപ്പിച്ച അമൃത്പാൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിനെത്തുടർന്നു ദിവസങ്ങളോളം പഞ്ചാബിൽ സംഘർഷാവസ്ഥയുണ്ടായി.
പത്രിക സമർപ്പിക്കാനായി 7 ദിവസത്തേക്കു ജയിലിൽ നിന്നു പുറത്തുവിടണമെന്നാവശ്യപ്പെട്ട് അമൃത്പാൽ സിങ് പഞ്ചാബ്–ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജൂൺ ഒന്നിനാണു പഞ്ചാബിൽ തിരഞ്ഞെടുപ്പ്.