മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ ഗംഗയിൽ മുങ്ങിക്കുളിച്ചശേഷം നദീ തീരത്തെ ദശാശ്വമേധ് ഘട്ടിലും കാലഭൈരവ ക്ഷേത്രത്തിലും പ്രാർഥന നടത്തിയ പ്രധാനമന്ത്രി വാരാണസി കലക്ടറേറ്റിൽ 11.40നു ശേഷമുള്ള മുഹൂർത്തത്തിലാണ് പത്രിക സമർപ്പിച്ചത്. പിന്താങ്ങിയ 4 പേരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം കലക്ടറേറ്റിലെത്തി. കാശിയിൽ വീണ്ടും ജനവിധി തേടുന്നതിൽ അഭിമാനമുണ്ടെന്ന് പത്രിക സമർപ്പിച്ച ശേഷം സമൂഹമാധ്യമ കുറിപ്പിൽ മോദി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ഹർദീപ്സിങ് പുരി, അനുപ്രിയ പട്ടേൽ, രാംദാസ് അഠാവ്​െല, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ, എൻസിപി നേതാവ് പ്രഫുൽ പട്ടേൽ, ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജനസേന പാർട്ടി നേതാവ് പവൻ കല്യാൺ, ഹിന്ദുസ്ഥാൻ അവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചി, എൽജെപി നേതാവ് ചിരാഗ് പാസ്വാൻ, പിഎംകെ നേതാവ് അൻപുമണി രാംദാസ്, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ പത്രിക സമർപ്പണത്തിന് സാക്ഷ്യം വഹിക്കാനെത്തി. 

ADVERTISEMENT

തുടർന്ന് സമീപത്തെ രുദ്രാക്ഷ കൺവൻഷൻ സെന്ററിൽ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും മോദി അഭിസംബോധന ചെയ്തു. കഴിഞ്ഞ തവണത്തെക്കാൾ ഓരോ ബൂത്തിലും 370 വോട്ട് കൂടുതൽ ഉറപ്പുവരുത്തണമെന്ന് പ്രവർത്തകരോട് മോദി നിർദേശിച്ചു. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370–ാം വകുപ്പ് എടുത്തുകളഞ്ഞത് ആഘോഷിക്കാനാണ് 370 വോട്ട് മോദി നിർദേശിച്ചത്. 

14 സ്ഥാനാർഥികൾ

മോദി അടക്കം 14 സ്ഥാനാർഥികളാണ് വാരാണസിയിൽ ജനവിധി തേടുന്നത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായ്, ബിഎസ്പി നേതാവ് അഥർ ജമാൽ ലാരി എന്നിവരാണ് പ്രധാന എതിരാളികൾ. മോദിയെ അനുകരിക്കുന്നതിലൂടെ പ്രശസ്തനായ ശ്യം രംഗീലയും മത്സരരംഗത്തുണ്ട്. ഏഴാം ഘട്ടത്തിൽ ജൂൺ ഒന്നിനാണ് വോട്ടെടുപ്പ്. തുടർച്ചയായ മൂന്നാം തവണയാണ് മോദി വാരാണസിയിൽ മത്സരിക്കുന്നത്. 

മോദിക്ക് വീടില്ല, വാഹനമില്ല, ഭൂമിയില്ല, കേസുമില്ല

ADVERTISEMENT

സ്ഥിരനിക്ഷേപം 2.85 കോടി, ജംഗമ വസ്തുക്കൾ 3.02 കോടി

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാർഷിക വരുമാനം 23.56 ലക്ഷം രൂപയെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലം. കൈവശമുള്ള പണം, ബാങ്ക് ഡിപ്പോസിറ്റ്, ആഭരണം അടക്കം 3.02 കോടി രൂപയുടെ ജംഗമവസ്തുക്കളാണുള്ളത്. സ്വന്തം പേരിൽ വീട്, വാഹനം, ഭൂമി എന്നിവയില്ല. ഒരു തരത്തിലുമുള്ള സ്ഥാവരസ്വത്തുക്കളുമില്ല.

5.6 പവൻ വരുന്ന 4 സ്വർണമോതിരം കൈവശമുണ്ട്. പിഎംഒയിൽ നിന്നുള്ള ശമ്പളവും പലിശയുമാണ് വരുമാന സ്രോതസ്സ്. ലഘുസമ്പാദ്യ പദ്ധതിയായ നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റിൽ 9.12 ലക്ഷം രൂപയുണ്ട്. 2019 ൽ ഇത് 7.61 ലക്ഷം രൂപയായിരുന്നു. 2019ൽ 20,000 രൂപയുടെ എൽആൻഡ്ടി ഇൻഫ്രാസ്ട്രക്ചർ ബോണ്ട് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ നിക്ഷേപങ്ങളൊന്നുമില്ല. 2019 ലെ സത്യവാങ്മൂലം അനുസരിച്ച് ഗുജറാത്തിലെ ഗാന്ധിനഗറിൽ 8 സെന്റ് ഭൂമിയിൽ 1.1 കോടി മൂല്യം വരുന്ന വീടുണ്ടായിരുന്നെങ്കിൽ ഇത്തവണത്തെ സത്യവാങ്മൂലത്തിൽ ഇതില്ല. രണ്ട് തവണയും മോദിക്കെതിരെ കേസുകളുമില്ല. വിദ്യാഭ്യാസം: ബിഎ (ഡൽഹി സർവകലാശാല–1978), എംഎ (ഗുജറാത്ത് സർവകലാശാല–1983)

∙ ജൂൺ 13, 15 തീയതികളിൽ ഇറ്റലിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഞാൻ പങ്കെടുക്കും - പ്രധാനമന്ത്രി നരേന്ദ്ര മോദി

ADVERTISEMENT

∙ ഇതുവരെ വോട്ടെടുപ്പു നടന്ന 380 സീറ്റിൽ 270 എണ്ണത്തിൽ മോദി ജയിച്ചുകഴിഞ്ഞു. - കേന്ദ്രമന്ത്രി അമിത് ഷാ

∙ ഇന്ത്യാമുന്നണിക്ക് ഇതേവരെ 315 സീറ്റ് ലഭിച്ചുകഴിഞ്ഞു. ബംഗാൾ മുഖ്യമന്ത്രി - മമത ബാനർജി

∙ ദക്ഷിണേന്ത്യയിൽ നിന്ന് മുഴുവനായും ഇല്ലാതായ ബിജെപി ഉത്തരേന്ത്യയിലും കിഴക്കും പടിഞ്ഞാറും പാതിയായി.- കോൺഗ്രസ് നേതാവ് ജയറാം രമേശ്

English Summary:

Narendra Modi give nomination paper for loksabha elections 2024 in Varanasi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT