പൗരത്വ നിയമഭേദഗതി എടുത്തുകളയാൻ ധൈര്യമുള്ളവർ ആരുണ്ട് ? : മോദി
ന്യൂഡൽഹി ∙ പൗരത്വ നിയമ ഭേദഗതി (സിഎഎ) ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഈ രാജ്യത്ത് ജനിച്ചിട്ടുണ്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളി. പൗരത്വ ഭേദഗതി നിയമം എടുത്തുകളയുമെന്ന പ്രതിപക്ഷ വാഗ്ദാനത്തെയാണ് മോദി സൂചിപ്പിച്ചത്. ‘മോദി പോകുമ്പോൾ സിഎഎയും പോകുമെന്നാണ് ഇന്ത്യാസഖ്യത്തിലുള്ള ചിലർ പറയുന്നത്. നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളൂ, പക്ഷേ, പൗരത്വഭേദഗതി നിയമം (സിഎഎ) എടുത്തുകളയാൻ ആർക്കും കഴിയില്ല’- ഇന്നലെ യുപിയിലെ അസംഗഢിൽ തിരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു. സിഎഎ അനുസരിച്ച് മുന്നൂറോളം പേർക്ക് പൗരത്വം നൽകിയതിന്റെ പിറ്റേന്നായിരുന്നു പ്രസംഗം. മോദിയുടെ ഗാരന്റി എന്താണെന്നതിന്റെ മികച്ച ഉദാഹരണമാണ് സിഎഎയെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി ∙ പൗരത്വ നിയമ ഭേദഗതി (സിഎഎ) ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഈ രാജ്യത്ത് ജനിച്ചിട്ടുണ്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളി. പൗരത്വ ഭേദഗതി നിയമം എടുത്തുകളയുമെന്ന പ്രതിപക്ഷ വാഗ്ദാനത്തെയാണ് മോദി സൂചിപ്പിച്ചത്.
‘മോദി പോകുമ്പോൾ സിഎഎയും പോകുമെന്നാണ് ഇന്ത്യാസഖ്യത്തിലുള്ള ചിലർ പറയുന്നത്. നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളൂ, പക്ഷേ, പൗരത്വഭേദഗതി നിയമം (സിഎഎ) എടുത്തുകളയാൻ ആർക്കും കഴിയില്ല’- ഇന്നലെ യുപിയിലെ അസംഗഢിൽ തിരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു. സിഎഎ അനുസരിച്ച് മുന്നൂറോളം പേർക്ക് പൗരത്വം നൽകിയതിന്റെ പിറ്റേന്നായിരുന്നു പ്രസംഗം. മോദിയുടെ ഗാരന്റി എന്താണെന്നതിന്റെ മികച്ച ഉദാഹരണമാണ് സിഎഎയെന്നും അദ്ദേഹം പറഞ്ഞു.
അഭയാർഥികളായി രാജ്യത്ത് എത്തിയ ആയിരങ്ങൾക്ക് പൗരത്വം നൽകും. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യം വിഭജിച്ചതിന്റെ ഇരകളാണവർ. കോൺഗ്രസും സമാജ്‍വാദി പാർട്ടിയും സിഎഎയുടെ പേരിൽ കള്ളം പ്രചരിപ്പിക്കാൻ ശ്രമിച്ചു. യുപി മാത്രമല്ല, രാജ്യത്തെ മുഴുവനായി കലാപത്തിലേക്കു തള്ളിയിടാൻ ശ്രമിച്ചു. രാജ്യത്തെ വർഗീയതയുടെ അഗ്നിക്കിരയാക്കാൻ നോക്കി- മോദി ആരോപിച്ചു.
ബിഹാറിൽ സീതാദേവി ജന്മഭൂമിയിൽ ക്ഷേത്രം നിർമിക്കും: അമിത്ഷാ
പട്ന ∙ ബിഹാറിലെ സീതാമഡിയിൽ സീതാദേവി ജന്മഭൂമി ക്ഷേത്രം നിർമിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. അയോധ്യയിലെ രാമജന്മഭൂമിയിൽ ശ്രീരാമക്ഷേത്രം നിർമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആയിരിക്കും സീതാദേവിയുടെ ജന്മഭൂമിയിലും ബൃഹദ് ക്ഷേത്രം ഉയരുക. ലോകത്തെ പ്രധാന തീർഥാടന കേന്ദ്രമായി സീതാമഡിയെ മാറ്റുമെന്നും എൻഡിഎ തിരഞ്ഞെടുപ്പു റാലിയിൽ അമിത് ഷാ പറഞ്ഞു.
ദീർഘകാലം ബിഹാർ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവ് ഒരിക്കലും മുൻ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിന്റെ പേര് ഭാരത്‍ രത്ന പുരസ്കാരത്തിനു ശുപാർശ ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന് അത്യുന്നത ബഹുമതി നൽകി ആദരിച്ചതു മോദി സർക്കാരാണെന്നും ഷാ പറഞ്ഞു.