കാപ്പിയും ചായയും കൂടുതൽ വേണ്ട, മെനുവിലുണ്ട് 56% രോഗങ്ങൾ; നല്ല ആരോഗ്യത്തിന് മാർഗരേഖ
ന്യൂഡൽഹി ∙ ഭക്ഷണത്തിനു മുൻപും ശേഷവും ഒരു മണിക്കൂർ നേരം കാപ്പിയും ചായയും കുടിക്കുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) നിർദേശിക്കുന്നു. നല്ല ആരോഗ്യത്തിനും ഭക്ഷണ ശീലങ്ങൾക്കുമായി പുറത്തിറക്കിയ മാർഗരേഖയിലാണ് ഇക്കാര്യമുള്ളത്. ശരീരം ഇരുമ്പിനെ ആഗിരണം ചെയ്യുന്നതു തടസ്സപ്പെടുത്താൻ ഇത്തരം പാനീയങ്ങളിലെ ടാനിൻ എന്ന ഘടകം കാരണമാകും. ഇത് അനീമിയയ്ക്കു (വിളർച്ച) കാരണമാകും.

കാപ്പിയും ചായയും കൂടുതലായി കുടിക്കുന്നതിനെയും ഐസിഎംആർ വിലക്കുന്നു. കഫീൻ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിച്ച് അതിനോടുള്ള ആസക്തി വർധിപ്പിക്കാം. രക്താതിസമ്മർദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യതയും കൂട്ടും. അതേസമയം, പാൽ ചേർക്കാത്ത ചായ കുടിക്കുന്നതാണ് ഉചിതമെന്നും നിർദേശമുണ്ട്. ഭക്ഷണശീലത്തിലെ പ്രശ്നമാണ് രാജ്യത്തെ 56% രോഗങ്ങൾക്കും കാരണമെന്നാണ് ഐസിഎംആറിന്റെ നിരീക്ഷണം. മാർഗരേഖയിലെ പ്രധാന നിർദേശങ്ങൾ:
∙ പച്ചക്കറികളും പയർ വർഗങ്ങളും ആവശ്യാനുസരണം കഴിക്കുക.
∙ എണ്ണയും കൊഴുപ്പും മിതമാക്കുക.
∙ മസിൽ പെരുപ്പിക്കാനുള്ള പ്രോട്ടീൻ സപ്ലിമെന്റുകൾ ഒഴിവാക്കുക, നല്ല പ്രോട്ടീനുകളും അമിനോ ആസിഡുകളും ഉറപ്പാക്കുക.
∙ കായികമായി സജീവമായിരിക്കുക, വ്യായാമം ചെയ്യുക.
∙ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.
∙ അമിതമായി സംസ്കരിച്ചതും കൊഴുപ്പും മധുരവും ഉപ്പും കൂടിയതുമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക.