പ്രജ്വൽ കേസ്: വ്യാപക റെയ്ഡ് നടത്തി അന്വേഷണ സംഘം
ബെംഗളൂരു ∙ ജനതാദൾ എംപി പ്രജ്വൽ രേവണ്ണയുടെ ലൈംഗിക പീഡന വിഡിയോകൾ പ്രചരിപ്പിച്ചവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വ്യാപക റെയ്ഡ് തുടങ്ങി. ബിജെപി മുൻ എംഎൽഎ പ്രീതം ഗൗഡ, ഹാസനിൽ പ്രജ്വലിനെതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി ശ്രേയസ് എം പട്ടേൽ എന്നിവരുടെ അനുയായികളുടെ വീടുകളിലും സ്ഥാപനങ്ങളിലുമുൾപ്പെടെ 18 ഇടത്താണു പരിശോധന നടത്തിയത്.

ഏതാനും കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ വീടുകളിലും റെയ്ഡ് നടത്തി മൊബൈൽ ഫോൺ ഉൾപ്പെടെ പിടിച്ചെടുത്തു. എംപിയുടെ മുൻ ഡ്രൈവറുമായി ബന്ധപ്പെട്ട ഇടങ്ങളിലും പരിശോധന നടത്തി. ഇതിനിടെ, മുൻ വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണ എംഎൽഎക്ക് ബെംഗളൂരു മജിസ്ട്രേട്ട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പ്രജ്വൽ രേവണ്ണയും ഇതേ കേസിൽ പ്രതിയാണ്.