‘നിങ്ങളെ ഏൽപിക്കുന്നു, രാഹുലിനെ തുണയ്ക്കുക’: റായ്ബറേലിയിൽ സോണിയയുടെ വികാരനിർഭര പ്രസംഗം
റായ്ബറേലി ∙ ‘‘എന്റെ മകനെ ഞാൻ നിങ്ങളെ ഏൽപിക്കുന്നു, എന്നെ സ്നേഹിച്ചതുപോലെ അവനെയും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക, രാഹുൽ നിങ്ങളെ നിരാശപ്പെടുത്തില്ല’’– റായ്ബറേലിയിലെ വോട്ടർമാരോട് വികാരഭരിതയായി സോണിയ ഗാന്ധി അഭ്യർഥിച്ചു. കയ്യടികളോടെ ജനം അതു സ്വീകരിച്ചു. റായ്ബറേലിയിൽ ഇന്ത്യാസഖ്യത്തിന്റെ മഹാസമ്മേളനത്തിൽ സോണിയയുടെ പ്രസംഗം 10 മിനിറ്റോളം നീണ്ടു.

‘‘ഇന്ദിര ഗാന്ധിയും റായ്ബറേലിയിലെ ജനങ്ങളും പകർന്നുതന്ന പാഠങ്ങളാണ് രാഹുലിനെയും പ്രിയങ്കയെയും ഞാൻ പഠിപ്പിച്ചത്. എല്ലാവരെയും ബഹുമാനിക്കാനും ദുർബലരെ സംരക്ഷിക്കാനും അനീതിക്കെതിരെ പോരാടാനുമാണ് അവരെ പഠിപ്പിച്ചത്. നൂറ്റാണ്ടിന്റെ പഴക്കമുള്ള ബന്ധമാണ് റായ്ബറേലിയുമായി എന്റെ കുടുംബത്തിനുള്ളത്. ഗംഗാ മാതാവിനു റായ്ബറേലിയിലെയും അവധ് മേഖലയിലെയും ജനങ്ങളുമായുള്ളതുപോലുള്ള ബന്ധമാണത്’’.
ജൂൺ നാലിനു ശേഷം നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കില്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. ഇന്ത്യാസഖ്യ സർക്കാർ ജൂലൈ നാലിന് ഓരോ ദരിദ്രവനിതയുടെയും അക്കൗണ്ടിൽ 8500 രൂപ വീതം എത്തിക്കും. യുവജനങ്ങൾക്കുള്ള അപ്രന്റിസ്ഷിപ് പദ്ധതി ഓഗസ്റ്റ് 15ന് ആരംഭിക്കും. 2 കോടി തൊഴിൽ നൽകുമെന്നു മോദി സർക്കാർ വാഗ്ദാനം ചെയ്തു നടപ്പാക്കാതിരുന്നതുപോലെയല്ല ഇത്. കോൺഗ്രസിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം സൗജന്യ റേഷൻ നൽകാൻ മോദി സർക്കാർ നിർബന്ധിതമായി. ഭക്ഷ്യധാന്യങ്ങളുടെ തോത് 5 കിലോയിൽനിന്നു 10 കിലോയായി വർധിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു. അഗ്നിവീർ പദ്ധതിയിലൂടെ യുവജനങ്ങളുടെ തൊഴിൽസ്വപ്നങ്ങൾ അട്ടിമറിച്ച മോദി സർക്കാരിനെ ഇന്ത്യൻ യുവത തൂത്തെറിയുമെന്നും പറഞ്ഞു.
റായ്ബറേലിയിൽനിന്നുള്ള സന്ദേശം രാജ്യമെങ്ങും ബിജെപിക്കുള്ള താക്കീതായി മാറുമെന്നു പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയെ 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് റായ്ബറേലി ജയിപ്പിക്കുമെന്നത് തങ്ങളുടെ വാഗ്ദാനമാണെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അടക്കം മുതിർന്ന കോൺഗ്രസ് നേതാക്കളും സമാജ്‌വാദി പാർട്ടി നേതാക്കളും വേദിയിലുണ്ടായിരുന്നു.