‘അവർ രാമക്ഷേത്രത്തിൽ ബുൾഡോസർ കയറ്റും’: വിദ്വേഷം കടുപ്പിച്ച് യുപിയിൽ മോദിയുടെ പ്രചാരണം
ന്യൂഡൽഹി ∙ കോൺഗ്രസും എസ്പിയും അധികാരത്തിലെത്തിയാൽ രാമക്ഷേത്രത്തിനുമേൽ ബുൾഡോസർ കയറ്റുമെന്നു പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷപ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടന്നു. രാം ലല്ല വിഗ്രഹം അവർ വീണ്ടും ടെന്റിനുള്ളിലാക്കുമെന്നും എവിടെയാണു ബുൾഡോസർ കയറ്റേണ്ടതെന്ന കാര്യത്തിൽ ഇരുപാർട്ടികളും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽനിന്നു ട്യൂഷനെടുക്കണമെന്നും യുപിയിലെ ബാരാബങ്കിയിലെ പ്രചാരണയോഗത്തിൽ മോദി പറഞ്ഞു.

കോൺഗ്രസും എസ്പിയും അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്തിന്റെ ഒരു പങ്ക് ‘വോട്ട് ജിഹാദ്’ നടത്തുന്നവർക്കു സമ്മാനിക്കുമെന്ന ആരോപണം യുപിയിലെ ഹാമിർപുരിൽ മോദി ആവർത്തിച്ചു. കോൺഗ്രസ് ജനങ്ങളുടെ സമ്പത്തിന്റെ എക്‌സ്‌റേ എടുത്ത് ‘വോട്ട് ജിഹാദി’കൾക്ക് നൽകുമെന്നു മോദി മുംബൈയിലെ റാലിയിൽ ആവർത്തിച്ചു. കോൺഗ്രസിന്റെ ‘മാവോയിസ്റ്റ് പ്രകടനപത്രിക’യെ സൂക്ഷിക്കണമെന്നും പറഞ്ഞു.
‘ബാബറി പൂട്ട്’: പറഞ്ഞത് വിഴുങ്ങി
ന്യൂഡൽഹി ∙ രാമക്ഷേത്രത്തിനു കോൺഗ്രസ് ‘ബാബറി പൂട്ടിടും’ എന്നു താൻ പറഞ്ഞിട്ടില്ലെന്ന് ന്യൂസ് 18 ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.
രാമക്ഷേത്രത്തിനു കോൺഗ്രസ് ബാബറി പൂട്ടിടാതിരിക്കാനും ജമ്മു കശ്മീരിന് 370–ാം വകുപ്പുപ്രകാരമുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കാതിരിക്കാനും തങ്ങളെ 400 സീറ്റ് നൽകി വിജയിപ്പിക്കണമെന്ന് ഈമാസം ഏഴിനു മധ്യപ്രദേശിലെ ധർ, ഖാർഗോൺ ജില്ലകളിൽ മോദി പ്രസംഗിച്ചിരുന്നു. ഇതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ടിവി അഭിമുഖത്തിൽ ചോദിച്ചപ്പോഴാണ് താനങ്ങനെ പറഞ്ഞിട്ടില്ലെന്നു മോദി വാദിച്ചത്.