ബംഗാൾ ഒഴിവാക്കി രാഹുൽ, പ്രിയങ്ക
ന്യൂഡൽഹി ∙ ബംഗാളിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനു പോകാതിരുന്നതിനെച്ചൊല്ലി പാർട്ടിയിൽ മുറുമുറുപ്പ്. മമത ബാനർജിയെ പിണക്കാതിരിക്കാനും സർക്കാർ രൂപീകരണ സാധ്യത തെളിഞ്ഞാൽ തൃണമൂലുമായി കൈകോർക്കാനുമാണ് ഇരുവരും വിട്ടുനിന്നതെന്നാണു വിലയിരുത്തൽ. മമതയെ ഇന്ത്യാസഖ്യത്തിൽ ഉറപ്പിച്ചുനിർത്താനുള്ള രാഹുലിന്റെ ശ്രമങ്ങളെ അധീർ രഞ്ജൻ ചൗധരി വകവയ്ക്കാതിരുന്നതും പിന്മാറ്റത്തിനു കാരണമായി.

ഇപ്പോഴും കോൺഗ്രസിന്റെ ഉരുക്കു കോട്ടകളായ ദക്ഷിണ മാൽഡയിലും (2009 മുതൽ തുടർച്ചയായി ജയം) അധീർ രഞ്ജൻ ചൗധരിയുടെ ബഹരാംപുരിലും (1999 മുതൽ തുടർച്ചയായി ജയം) രാഹുലോ പ്രിയങ്കയോ എത്തുമെന്നാണു കരുതപ്പെട്ടത്. മൂന്നാം ഘട്ട പ്രചാരണം തീരുന്ന ദിവസം ദക്ഷിണ മാൽഡയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എത്തി. കോൺഗ്രസ് മത്സരിക്കുന്ന 13 സീറ്റിൽ ഒൻപതിലും വോട്ടെടുപ്പു കഴിഞ്ഞു. ശേഷിക്കുന്ന നാലെണ്ണം അപ്രധാനമായതിനാൽ രാഹുൽ എത്താനിടയില്ലെന്നാണു സൂചന.