നിജ്ജാർ വധം: 4 പ്രതികളും കോടതിയിൽ
ഒട്ടാവ (കാനഡ) ∙ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ വധിച്ച കേസിൽ അറസ്റ്റിലായ 4 ഇന്ത്യൻ പൗരന്മാരും കോടതിയിൽ ഹാജരായി. കരൺ ബ്രാർ (22), കമൽപ്രീത് സിങ് (22), കരൺപ്രീത് സിങ് എന്നിവർ സറെയിലെ ബി.സി.പ്രൊവിൻഷ്യൽ കോടതിയിൽ നേരിട്ടു ഹാജരായപ്പോൾ മറ്റൊരു കേസിൽ നേരത്തെ അറസ്റ്റിലായി ഒന്റാറിയോയിലെ ജയിലിൽ കഴിയുന്ന അമൻദീപ് സിങ് (22) വിഡിയോ ലിങ്ക് വഴിയാണ് ഹാജരായത്. പരിഭാഷകന്റെ സഹായത്തോടെ പ്രതികളുമായി സംസാരിച്ച ജഡ്ജി മാർക് ജെറ്റെ കേസ് 25ലേക്കു മാറ്റി. സറെയിലെ ഗുരു നാനാക്ക് ഗുരുദ്വാരയ്ക്കു സമീപം വച്ച് കഴിഞ്ഞ വർഷം ജൂൺ 23നാണ് നിജ്ജാർ കൊല്ലപ്പെട്ടത്.

ഒട്ടാവ (കാനഡ) ∙ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ വധിച്ച കേസിൽ അറസ്റ്റിലായ 4 ഇന്ത്യൻ പൗരന്മാരും കോടതിയിൽ ഹാജരായി. കരൺ ബ്രാർ (22), കമൽപ്രീത് സിങ് (22), കരൺപ്രീത് സിങ് എന്നിവർ സറെയിലെ ബി.സി.പ്രൊവിൻഷ്യൽ കോടതിയിൽ നേരിട്ടു ഹാജരായപ്പോൾ മറ്റൊരു കേസിൽ നേരത്തെ അറസ്റ്റിലായി ഒന്റാറിയോയിലെ ജയിലിൽ കഴിയുന്ന അമൻദീപ് സിങ് (22) വിഡിയോ ലിങ്ക് വഴിയാണ് ഹാജരായത്.
പരിഭാഷകന്റെ സഹായത്തോടെ പ്രതികളുമായി സംസാരിച്ച ജഡ്ജി മാർക് ജെറ്റെ കേസ് 25ലേക്കു മാറ്റി. സറെയിലെ ഗുരു നാനാക്ക് ഗുരുദ്വാരയ്ക്കു സമീപം വച്ച് കഴിഞ്ഞ വർഷം ജൂൺ 23നാണ് നിജ്ജാർ കൊല്ലപ്പെട്ടത്. കോടതിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. നജ്ജാർ അനുകൂലികളായ ഒരുവിഭാഗം പുറത്ത് പ്രകടനം നടത്തി.