അഞ്ച് ഘട്ടം പൂർത്തിയായപ്പോൾത്തന്നെ എൻഡിഎ 310 സീറ്റ് നേടിക്കഴിഞ്ഞു: അവകാശവാദവുമായി അമിത് ഷാ
ഭുവനേശ്വർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ 5 ഘട്ടം പൂർത്തിയായപ്പോൾ തന്നെ എൻഡിഎ 310 സീറ്റ് നേടിക്കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവകാശപ്പെട്ടു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ മത്സരിക്കുന്ന സംബൽപുരിലാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്. എല്ലാ ഘട്ടവും പൂർത്തിയാകുമ്പോൾ നാന്നൂറിലേറെ സീറ്റുകൾ ലഭിക്കുമെന്നും പറഞ്ഞു. ഒഡീഷയിൽ നിയമസഭയിലേക്കു ഭൂരിപക്ഷം ലഭിച്ചാൽ ‘ചെറുപ്പക്കാരനായ, ഊർജസ്വലനായ മണ്ണിന്റെ മകനെ തന്നെ മുഖ്യമന്ത്രിയാക്കും’. ഒരു തമിഴ്നാട്ടുകാരനായ ഓഫിസർ ആയിരിക്കില്ല ഭരിക്കുന്നത്. നവീൻ പട്നായിക് പിൻഗാമിയായി ഉയർത്തിക്കൊണ്ടുവരുന്ന വി.കെ.പാണ്ഡ്യനെ ഉദ്ദേശിച്ച് അമിത്ഷാ പറഞ്ഞു.

ഭുവനേശ്വർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ 5 ഘട്ടം പൂർത്തിയായപ്പോൾ തന്നെ എൻഡിഎ 310 സീറ്റ് നേടിക്കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവകാശപ്പെട്ടു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ മത്സരിക്കുന്ന സംബൽപുരിലാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്. എല്ലാ ഘട്ടവും പൂർത്തിയാകുമ്പോൾ നാന്നൂറിലേറെ സീറ്റുകൾ ലഭിക്കുമെന്നും പറഞ്ഞു.
ഒഡീഷയിൽ നിയമസഭയിലേക്കു ഭൂരിപക്ഷം ലഭിച്ചാൽ ‘ചെറുപ്പക്കാരനായ, ഊർജസ്വലനായ മണ്ണിന്റെ മകനെ തന്നെ മുഖ്യമന്ത്രിയാക്കും’. ഒരു തമിഴ്നാട്ടുകാരനായ ഓഫിസർ ആയിരിക്കില്ല ഭരിക്കുന്നത്. നവീൻ പട്നായിക് പിൻഗാമിയായി ഉയർത്തിക്കൊണ്ടുവരുന്ന വി.കെ.പാണ്ഡ്യനെ ഉദ്ദേശിച്ച് അമിത്ഷാ പറഞ്ഞു.
∙ എന്റെ പിൻഗാമികൾ ജനങ്ങൾ: മോദി
പട്ന ∙ 20 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയ പാർട്ടികൾ ഒന്നിച്ചാണ് ഇന്ത്യാമുന്നണി രൂപീകരിച്ചതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. വർഗീയതയും ജാതീയതയും കുടുംബരാഷ്ട്രീയവും ഇന്ത്യാസഖ്യത്തിലെ ഘടകകക്ഷികളുടെ പൊതുസ്വഭാവമാണെന്നും മോദി പറഞ്ഞു.
തനിക്കു പിൻഗാമികളില്ലെന്നും ജനങ്ങളാണു തന്റെ പിന്മുറക്കാരെന്നും മോദി പറഞ്ഞു. 75 വയസ്സു തികയുമ്പോൾ മോദി പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് അമിത് ഷായെ പിൻഗാമിയാക്കുമെന്ന അരവിന്ദ് കേജ്‌രിവാളിന്റെ വാദത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമർശം.
∙ ‘അമിത്ഷാ അഹങ്കാരം നിയന്ത്രിക്കണം’
ന്യൂഡൽഹി∙ ആംആദ്മി പാർട്ടിക്ക് പാക്കിസ്ഥാൻ സഹായം കിട്ടുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി അരവിന്ദ് കേജ്രിവാൾ. ഡൽഹിയിലും പഞ്ചാബിലും ഭരണം നൽകിയ ജനങ്ങളെ അധിക്ഷേപിക്കുകയാണ് അമിത്ഷാ ചെയ്യുന്നതെന്ന് കേജ്രിവാൾ പറഞ്ഞു.
‘താങ്കൾ ഇതേവരെ പ്രധാനമന്ത്രി ആയിട്ടില്ല. എന്നിട്ടും ഇത്രയും ധിക്കാരം കാണിക്കുന്നു. ഒരു കാര്യം വ്യക്തമാക്കാം. ജൂൺ 4ന് ബിജെപി സർക്കാരുണ്ടാക്കുകയോ താങ്കൾ പ്രധാനമന്ത്രി ആകുകയോ ചെയ്യില്ല’– കേജ്രിവാൾ പറഞ്ഞു.