സരോജ് ഗോയങ്ക അന്തരിച്ചു
ചെന്നൈ ∙ എക്‌സ്പ്രസ് പബ്ലിക്കേഷൻസ് (മധുര) ലിമിറ്റഡ് മുൻ മാനേജിങ് ഡയറക്ടറും ഇന്ത്യൻ ആൻഡ് ഈസ്റ്റേൺ ന്യൂസ് പേപ്പർ സൊസൈറ്റി (ഐഇഎൻഎസ്) മുൻ പ്രസിഡന്റുമായ സരോജ് ഗോയങ്ക (94) അന്തരിച്ചു. സംസ്കാരം നടത്തി. എക്‌സ്പ്രസ് ഗ്രൂപ്പ് സ്ഥാപകൻ രാംനാഥ് ഗോയങ്കയുടെ മകൻ ഭഗ്‌വൻ ദാസ് ഗോയങ്കയാണു ഭർത്താവ്. ചെന്നൈയിലെ പ്രശസ്തമായ എക്‌സ്പ്രസ് മാൾ ഉൾപ്പെടെ നിർമിച്ച എക്‌സ്പ്രസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഡയറക്ടറായിരുന്ന സരോജ്, ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ ആന്ധ്രപ്രഭ ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറുമായിരുന്നു.

ചെന്നൈ ∙ എക്‌സ്പ്രസ് പബ്ലിക്കേഷൻസ് (മധുര) ലിമിറ്റഡ് മുൻ മാനേജിങ് ഡയറക്ടറും ഇന്ത്യൻ ആൻഡ് ഈസ്റ്റേൺ ന്യൂസ് പേപ്പർ സൊസൈറ്റി (ഐഇഎൻഎസ്) മുൻ പ്രസിഡന്റുമായ സരോജ് ഗോയങ്ക (94) അന്തരിച്ചു. സംസ്കാരം നടത്തി. എക്‌സ്പ്രസ് ഗ്രൂപ്പ് സ്ഥാപകൻ രാംനാഥ് ഗോയങ്കയുടെ മകൻ ഭഗ്‌വൻ ദാസ് ഗോയങ്കയാണു ഭർത്താവ്.
ചെന്നൈയിലെ പ്രശസ്തമായ എക്‌സ്പ്രസ് മാൾ ഉൾപ്പെടെ നിർമിച്ച എക്‌സ്പ്രസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഡയറക്ടറായിരുന്ന സരോജ്, ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ ആന്ധ്രപ്രഭ ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറുമായിരുന്നു. പ്രമുഖ വ്യവസായിയും രാജ്യസഭാംഗവുമായിരുന്ന പരേതനായ എസ്.പി.ജെയിൻ ആണു പിതാവ്.
ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്ന സരോജ്, 2015ലെ പ്രളയത്തിൽ നിന്നു ചെന്നൈയെ കരകയറ്റാൻ ഒരു കോടി രൂപ അന്നത്തെ മുഖ്യമന്ത്രി ജെ.ജയലളിതയ്ക്കു കൈമാറിയിരുന്നു. ഭിന്നശേഷിക്കാരെ പരിചരിക്കുന്ന സ്വാമി ദയാനന്ദ കൃപ ഹോം സ്ഥിതി ചെയ്യുന്ന 10 ഏക്കർ ഭൂമിയും സരോജ് നൽകിയതാണ്. ദ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മനോജ് കുമാർ സൊന്താലിയയുടെ മാതൃസഹോദര ഭാര്യ കൂടിയാണ്. എക്സ്പ്രസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഡയറക്ടർമാരായ ആരതി അഗർവാൾ, റിതു ഗോയങ്ക, കവിതാ സിംഘാനിയ എന്നിവരാണു മക്കൾ.