മദ്യപിച്ചത് മറച്ചുവയ്ക്കാൻ രക്തസാംപിൾ ചവറ്റുകൊട്ടയിലിട്ട ഡോക്ടർമാർ പിടിയിൽ
മുംബൈ∙ മദ്യലഹരിയിൽ കൗമാരക്കാരൻ ഓടിച്ച ആഡംബര കാറിടിച്ച് പുണെയിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ രക്തപരിശോധനാ റിപ്പോർട്ടിൽ കൃത്രിമം നടത്തിയ രണ്ട് ഡോക്ടർമാരെ അറസ്റ്റ് ചെയ്തു. പ്രതി മദ്യപിച്ചിട്ടില്ലെന്നു റിപ്പോർട്ട് നൽകാൻ രക്ത സാംപിൾ ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ചെന്ന് ഡോക്ടർമാർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

കേസ് വിവാദമായതിനു പിന്നാലെ വീണ്ടും നടത്തിയ രക്തപരിശോധനയിൽ പ്രതി മദ്യപിച്ചതായി തെളിഞ്ഞിരുന്നു. വ്യാജരേഖ ചമയ്ക്കൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് പുണെ സസൂൺ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ശ്രീഹരി ഹാൽനർ, ഫൊറൻസിക് മേധാവി ഡോ. അജയ് താവ്റെ എന്നിവരാണു പിടിയിലായത്. അപകടമുണ്ടാക്കിയതിനു പിന്നാലെ ആശുപത്രിയിൽ എത്തിച്ച പതിനേഴുകാരന്റെ രക്തസാംപിൾ മാറ്റിയാണ് കൃത്രിമം നടത്തിയത്.
ഡോക്ടർമാർക്ക് പ്രതിയുടെ അച്ഛൻ വിശാൽ അഗർവാൾ 3 ലക്ഷം രൂപ കൈക്കൂലി നൽകിയെന്നും ആരോപണം ഉയർന്നിരുന്നു. പുണെ യേർവാഡ ജയിലിൽ റിമാൻഡിലുള്ള വിശാൽ അഗർവാളിനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യും. ഈമാസം 19നാണ് പതിനേഴുകാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച് രണ്ട് ഐടി ജീവനക്കാർ കൊല്ലപ്പെട്ടത്. പ്രതിയുടെ മുത്തച്ഛൻ പിറന്നാൾ സമ്മാനമായി നൽകിയതാണ് ആഡംബര ഇലക്ട്രിക് കാർ.