പ്രജ്വൽ എത്തുന്നത് നാളെ പുലർച്ചെ; വിമാനത്താവളത്തിൽ തന്നെ അറസ്റ്റ്
ബെംഗളൂരു∙ ലൈംഗിക പീഡന വിഡിയോകൾ പ്രചരിച്ചതിനെ തുടർന്ന് ജർമനിയിലേക്കു കടന്ന ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ നാളെ മടങ്ങിയെത്തും. ഇന്ന് മ്യൂണിക്കിൽ നിന്ന് ലുഫ്താൻസ വിമാനത്തിൽ യാത്ര തിരിക്കുന്ന എംപി നാളെ പുലർച്ചെ 12.30ന് ബെംഗളൂരു വിമാനത്താവളത്തിലെത്തും. മടങ്ങിയെത്തുന്ന എംപിയെ വിമാനത്താവളത്തിൽ നിന്നു തന്നെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു.

ബെംഗളൂരു∙ ലൈംഗിക പീഡന വിഡിയോകൾ പ്രചരിച്ചതിനെ തുടർന്ന് ജർമനിയിലേക്കു കടന്ന ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ നാളെ മടങ്ങിയെത്തും. ഇന്ന് മ്യൂണിക്കിൽ നിന്ന് ലുഫ്താൻസ വിമാനത്തിൽ യാത്ര തിരിക്കുന്ന എംപി നാളെ പുലർച്ചെ 12.30ന് ബെംഗളൂരു വിമാനത്താവളത്തിലെത്തും. മടങ്ങിയെത്തുന്ന എംപിയെ വിമാനത്താവളത്തിൽ നിന്നു തന്നെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു. അന്വേഷണ സംഘത്തിനു മുന്നിൽ നാളെ ഹാജരാകുമെന്ന് വ്യക്തമാക്കി പ്രജ്വൽ കഴിഞ്ഞ ദിവസം വിഡിയോ പുറത്തുവിട്ടിരുന്നു. ഇതിനിടെ, അറസ്റ്റ് ഒഴിവാക്കാനായി അഭിഭാഷകൻ മുഖേന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജനപ്രതിനിധികൾക്കുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളി. മറ്റൊരു ഇടക്കാല ജാമ്യ ഹർജിയിൽ എസ്ഐടിയോടു കോടതി വിശദീകരണം തേടി. ഹർജി നാളെ വീണ്ടും പരിഗണിക്കും. 3 ലൈംഗിക പീഡന കേസുകളിൽ അന്വേഷണം നേരിടുന്ന പ്രജ്വലിന്റെ ഹാസനിലെ വസതിയിൽ എസ്ഐടി ഇന്നലെ റെയ്ഡ് നടത്തി.
പീഡന പരാതി ഉന്നയിച്ച മൈസൂരു സ്വദേശിനിയെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റ് ഒഴിവാക്കാൻ അമ്മ ഭവാനി രേവണ്ണ സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ബെംഗളൂരു കോടതി, നാളെ വിധി പറയും. ഈ കേസിൽ പിതാവും ദൾ എംഎൽഎയുമായ എച്ച്.ഡി.രേവണ്ണ നേരത്തെ അറസ്റ്റിലായിരുന്നു.