നവീൻ പട്നായിക്കിന്റെ ആരോഗ്യം മോശമായി, അന്വേഷിക്കണം: ഒഡീഷയിൽ പാണ്ഡ്യനെ ഉന്നമിട്ട് മോദി
ന്യൂഡൽഹി ∙ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ആരോഗ്യനില മോശമായതിനെക്കുറിച്ച് സംശയങ്ങളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധികാരത്തിൽ വന്നാൽ അതേക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപവൽക്കരിക്കുമെന്നും ബാരാപഡയിൽ തിരഞ്ഞെടുപ്പു റാലിയിൽ മോദി പറഞ്ഞു. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ പിൻഗാമിയായി അറിയപ്പെടുന്ന തമിഴ്നാട്ടിൽ നിന്നുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വി.കെ.പാണ്ഡ്യനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മോദിയുടെ പ്രസംഗം.

ന്യൂഡൽഹി ∙ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ആരോഗ്യനില മോശമായതിനെക്കുറിച്ച് സംശയങ്ങളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധികാരത്തിൽ വന്നാൽ അതേക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപവൽക്കരിക്കുമെന്നും ബാരാപഡയിൽ തിരഞ്ഞെടുപ്പു റാലിയിൽ മോദി പറഞ്ഞു.
-
Also Read
ധ്യാനത്തിനായി മോദി ഇന്ന് കന്യാകുമാരിയിൽ
മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ പിൻഗാമിയായി അറിയപ്പെടുന്ന തമിഴ്നാട്ടിൽ നിന്നുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വി.കെ.പാണ്ഡ്യനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മോദിയുടെ പ്രസംഗം. കഴിഞ്ഞ ദിവസം പട്നായിക്കിന്റെ ഒരു യോഗത്തിൽ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നത് പാണ്ഡ്യൻ മറയ്ക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.
നവീൻ പട്നായിക്കിന്റെ ആരോഗ്യ സ്ഥിതി പെട്ടെന്നു മോശമായതിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നു സംശയിക്കണമെന്നും സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ കമ്മിറ്റി ഉണ്ടാക്കി അന്വേഷിക്കുമെന്നും മോദി പറഞ്ഞു. മോദിക്ക് തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ ഫോൺ വിളിച്ച് അന്വേഷിക്കാമായിരുന്നുവെന്ന് പട്നായിക് പ്രതികരിച്ചു. മോദി തന്റെ സുഹൃത്താണെന്നാണ് യോഗത്തിൽ പറഞ്ഞത്. അങ്ങനെയെങ്കിൽ ഒന്നു ഫോൺ ചെയ്ത് ചോദിക്കാമായിരുന്നു. താൻ പൂർണ ആരോഗ്യവാനാണെന്നും നവീൻ പറഞ്ഞു.