മണ്ഡല പുനർനിർണയം: കേരളത്തിലും തമിഴ്നാട്ടിലും സീറ്റ് കുറയാമെന്ന് ജസ്റ്റിസ് കെ.എം.ജോസഫ്
ന്യൂഡൽഹി ∙ ആസന്നമായ മണ്ഡല പുനർനിർണയം വരുന്നതോടെ കേരളവും തമിഴ്നാടും പോലുള്ള സംസ്ഥാനങ്ങളിൽ സീറ്റെണ്ണം കുറയാമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി കെ.എം. ജോസഫ്. ജനസംഖ്യാനുപാതികമായാണ് മണ്ഡല പുനർനിർണയം. ജനസംഖ്യാ നിയന്ത്രണം വേണ്ടത്ര നടക്കാതെപോയ യുപിയും ബിഹാറും പോലുള്ള സംസ്ഥാനങ്ങളിൽ സീറ്റെണ്ണം കൂടുമെന്നും

ന്യൂഡൽഹി ∙ ആസന്നമായ മണ്ഡല പുനർനിർണയം വരുന്നതോടെ കേരളവും തമിഴ്നാടും പോലുള്ള സംസ്ഥാനങ്ങളിൽ സീറ്റെണ്ണം കുറയാമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി കെ.എം. ജോസഫ്. ജനസംഖ്യാനുപാതികമായാണ് മണ്ഡല പുനർനിർണയം. ജനസംഖ്യാ നിയന്ത്രണം വേണ്ടത്ര നടക്കാതെപോയ യുപിയും ബിഹാറും പോലുള്ള സംസ്ഥാനങ്ങളിൽ സീറ്റെണ്ണം കൂടുമെന്നും അദ്ദേഹം പറഞ്ഞു. ‘മാറുന്ന ഇന്ത്യയിലെ ഭരണഘടന’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്ന ‘ഒരു രാജ്യം, ഒരൊറ്റ തിരഞ്ഞെടുപ്പ്’ രീതിയിലും അദ്ദേഹം ആശങ്ക അറിയിച്ചു. സർക്കാരുകൾ കൂറുമാറ്റത്തിലൂടെ നിലംപൊത്താൻ സാധ്യതയുണ്ട്. അത്തരം സാഹചര്യം വന്നാൽ, രാഷ്ട്രപതി ഭരണവുമായി സംസ്ഥാനങ്ങൾക്ക് ദീർഘകാലം കാത്തിരിക്കേണ്ട അവസ്ഥ വരും.
മാധ്യമസ്ഥാപനങ്ങളുടെ വ്യാവസായിക കാര്യങ്ങളിൽ സർക്കാരിന് നിയന്ത്രണം വരുന്നത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ തളർത്തും. മാധ്യമങ്ങൾ നിഷ്പക്ഷമായി പെരുമാറാതിരിക്കുകയും സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കാതിരിക്കുകയും ചെയ്താൽ അതു ദോഷകരമാകുമെന്നും അദ്ദേഹം പറഞ്ഞു.