കുറ്റവാളികൾ രാജ്യംവിടാൻ കാരണം പിടിപ്പുകേട്: മുംബൈ കോടതി
മുംബൈ∙ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ രാജ്യം വിട്ടതിന് അന്വേഷണ ഏജൻസികൾക്ക് മുംബൈ കോടതിയുടെ രൂക്ഷ വിമർശനം. ഉചിതമായ സമയത്ത് അറസ്റ്റ് ചെയ്യാത്തതുകൊണ്ടാണ് ഇവർ രാജ്യം വിട്ടതെന്നു പറഞ്ഞ കോടതി ഏജൻസികളുടെ പിടിപ്പുകേട് എടുത്തുപറഞ്ഞു.

സാമ്പത്തിക തട്ടിപ്പിന് രണ്ടു വർഷം മുൻപ് അറസ്റ്റിലായ വ്യോമേഷ് ഷാ എന്നയാളുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജഡ്ജി എം.ജി. ദേശ്പാണ്ഡെ വിമർശനം ഉന്നയിച്ചത്. വിദേശത്തു പോകാൻ ജാമ്യ വ്യവസ്ഥ ഇളവു ചെയ്യണമെന്ന അപേക്ഷയുമായാണു ഷാ സാമ്പത്തിക കുറ്റകൃത്യക്കേസുകൾ കൈകാര്യം ചെയ്യുന്ന പിഎംഎൽഎ കോടതിയെ സമീപിച്ചത്.
അപേക്ഷയെ എതിർത്ത ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) വിദേശത്തു പോയാൽ പ്രതി മടങ്ങിവരാൻ സാധ്യതയില്ലെന്ന വാദം ഉന്നയിച്ചപ്പോഴാണ് മുൻകാല പിഴവുകൾ കോടതി ചൂണ്ടിക്കാട്ടിയത്. പിടികിട്ടാപ്പുള്ളികളായ വിജയ് മല്യയും ലളിത് മോദിയും യുകെയിലും മെഹുൽ ചോക്സി ഡൊമീനിക്കയിലുമാണ്.