എതിരാളികളെ ഒറ്റയ്ക്ക് തുരത്തി മമത; അഴിമതിക്കേസുകളിലും ആരോപണങ്ങളിലും പതറാതെ കുതിപ്പ്
കൊൽക്കത്ത ∙ അഴിമതിക്കേസുകളും സന്ദേശ്ഖലി ഉൾപ്പെടെയുള്ള അക്രമസംഭവങ്ങളുടെ ആരോപണങ്ങളും വേട്ടയാടുമ്പോഴും ഒറ്റയ്ക്കു പട നയിച്ചു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിജയം നേടി. കോൺഗ്രസുമായി സഖ്യത്തിനു മമതയ്ക്കു താൽപര്യം ഉണ്ടായിരുന്നെങ്കിലും കോൺഗ്രസ് സംസ്ഥാനഘടകത്തിന്റെ താൽപര്യം സിപിഎമ്മിനൊപ്പം പോകാനായിരുന്നു. ഇതിന്റെ പ്രതികരണം കടുത്തതായിരുന്നു. 5 തവണ തുടർച്ചയായി ജയിച്ച പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ഇത്തവണ തൃണമൂലിനോടു തോറ്റു. പ്രതിപക്ഷ ഐക്യത്തിന് ‘ഇന്ത്യ’ എന്നു പേരിട്ട മമത മാൾഡ, മുർഷിദാബാദ് ജില്ലകളിൽ കോൺഗ്രസ്-സിപിഎം സഖ്യത്തെ തകർക്കാൻ ക്യാംപ് ചെയ്തു പ്രചാരണം നടത്തി.

ബംഗാളിൽ ന്യൂനപക്ഷങ്ങൾ ഇത്തവണയും മമതയ്ക്കൊപ്പം നിരന്നു. പൗരത്വ ഭേദഗതി നിയമം ഉയർത്തിയ വെല്ലുവിളിയും അവർ സമർഥമായി മറികടന്നു. മാതുവ വിഭാഗത്തിന് സ്വാധീനമുള്ള 11 മണ്ഡലങ്ങളിൽ ആറെണ്ണം തൃണമൂൽ നേടി. ഇന്ത്യാമുന്നണിയെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്നു നേരത്തേ പറഞ്ഞിരുന്ന മമത പിന്നീടു താൻ ഇന്ത്യാമുന്നണിയുടെ ഭാഗം തന്നെയാണെന്നു വ്യക്തമാക്കി.