മുഴക്കമേറി ‘രാഗാ’; കോൺഗ്രസിന് ആത്മവിശ്വാസം പകർന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി ∙ കന്യാകുമാരി മുതൽ കശ്മീർ വരെ പദയാത്ര നടത്താൻ തീരുമാനിച്ചപ്പോൾ കോൺഗ്രസിലെ പലരും രാഹുൽ ഗാന്ധിയോടു ചോദിച്ചതാണ്– ഇതൊരു പാഴ്‌ശ്രമം അല്ലേ? ‘തിരഞ്ഞെടുപ്പിൽ തോറ്റശേഷം ജനങ്ങൾക്കിടയിലേക്കിറങ്ങിയാണ് എന്റെ മുത്തശ്ശി അധികാരം തിരിച്ചുപിടിച്ചത്. എന്റെ മുന്നിലും ഇനി ആ വഴിയേയുള്ളൂ’ എന്ന് മറുപടി നൽകി ജനങ്ങൾക്കൊപ്പം നടന്ന രാഹുലിന്റെ കണക്കു തെറ്റിയില്ല; എതിരാളികളുടെ നിരന്തരപരിഹാസങ്ങളും വിമർശനങ്ങളും താണ്ടി രാഹുൽ ജനമനസ്സിലേക്കു നടന്നുകയറിയിരിക്കുന്നു.

ഇന്ത്യാസഖ്യത്തെ കേവല ഭൂരിപക്ഷത്തിലേക്കെത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ തന്നെ എഴുതിത്തള്ളാനാവില്ലെന്ന സന്ദേശവും അതുവഴി കോൺഗ്രസിന് ആത്മവിശ്വാസവും നൽകിയാണു രാഹുൽ തലയെടുപ്പോടെ നിൽക്കുന്നത്. പദയാത്രയിലൂടെ ആർജിച്ചെടുത്ത രാഷ്ട്രീയ പക്വതയുടെ വിജയമാണു കോൺഗ്രസ് നടത്തിയ മുന്നേറ്റം.
2014, 2019 തിരഞ്ഞെടുപ്പുകളിൽ നരേന്ദ്ര മോദിക്കു മുന്നിൽ ദയനീയമായി തോറ്റ രാഹുലിനു നിലനിൽപിന്റെ പോരാട്ടം കൂടിയായിരുന്നു ഇത്. അതു ജയിക്കാൻ ഇന്ത്യ മുഴുവൻ നടന്ന് ജനമനസ്സിൽ ഇടം നേടുക എന്ന അതീവ ദുഷ്കര ദൗത്യം അദ്ദേഹം തിരഞ്ഞെടുത്തു. 2019 ലെ തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്തു പാർട്ടി പ്രസിഡന്റ് പദമൊഴിഞ്ഞപ്പോൾ രാഹുലിന്റെ പോരാട്ടവീര്യത്തെ ഒരുവേള കോൺഗ്രസുകാർപോലും സംശയിച്ചതാണ്. ഇനി രാഹുലിനെക്കൊണ്ടു പറ്റില്ലെന്ന് പലരും അടക്കം പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെ വിശ്വസ്തർ പലരും മറുകണ്ടം ചാടി. പോകുന്നവരെല്ലാം പോകട്ടെ എന്ന് പ്രഖ്യാപിച്ച്, പാർട്ടിയിൽ ഒപ്പംനിന്ന മറ്റുള്ളവരെ പിന്നിൽ അണിനിരത്തിയായിരുന്നു കഴിഞ്ഞ 5 വർഷത്തെ രാഹുലിന്റെ പോരാട്ടം.
പ്രചാരണത്തിൽ 2019 നെ അപേക്ഷിച്ച് സാധാരണ ജനങ്ങളുമായി മനസ്സുകൊണ്ട് അടുക്കാൻ ഇക്കുറി രാഹുലിനു സാധിച്ചു. റഫാൽ യുദ്ധവിമാന കരാർ പോലുള്ള സങ്കീർണ വിഷയങ്ങളുയർത്തി 2019 ൽ പ്രചാരണം നടത്തിയ അദ്ദേഹം ഇത്തവണ വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും കുറിച്ചു സംസാരിച്ചു. ജനങ്ങൾക്കു പറയാനുള്ളത് ക്ഷമയോടെ കേട്ടു. മണിപ്പുരിലെ കലാപബാധിത മേഖലകളിലേക്ക് കടന്നുചെന്നു. ഭരണഘടന കയ്യിലേന്തി നീതിയെയും ന്യായത്തെയും കുറിച്ച് ഓർമപ്പെടുത്തി.
കഴിഞ്ഞ തവണ അമേഠിയിൽ തോറ്റ രാഹുലിനു ഹിന്ദി ഹൃദയഭൂമിയിൽ പിടിച്ചുനിൽക്കാനാവില്ലെന്നായിരുന്നു ബിജെപിയുടെ പരിഹാസം. അതിനുള്ള മറുപടി യുപിയിലെ റായ്ബറേലിയിൽ നിന്നെത്തി; രാഹുലിന്റെ ഭൂരിപക്ഷം മൂന്നരലക്ഷത്തിലധികം. രാഷ്ട്രീയത്തിൽ രാഹുൽ അരങ്ങേറ്റം കുറിച്ചിട്ട് 20 വർഷം പിന്നിടുകയാണ്. അതിലെ ആദ്യ 10 വർഷം അധികാരവഴിയിൽ; രണ്ടാംപാതി പ്രതിപക്ഷത്തും. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന പ്രവചനങ്ങളെ നടന്നുതോൽപിച്ച്, മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജം സമ്പാദിച്ചിരിക്കുന്നു രാഹുൽ.