ബംഗാളിൽ സിപിഎമ്മിന്റെ വോട്ട് പിന്നെയും കുറഞ്ഞു; സിപിഎമ്മിനൊപ്പം ചേർന്ന കോൺഗ്രസിനും നഷ്ടം
കൊൽക്കത്ത ∙ പതിനായിരങ്ങൾ പങ്കെടുത്ത ഇൻസാഫ് റാലിയോടെ ബംഗാളിൽ തിരിച്ചുവരുന്നുവെന്ന് പ്രഘോഷിക്കപ്പെട്ട സിപിഎം തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ കാറ്റുപോയ ബലൂൺ പോലെയായി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ സിപിഎമ്മിന്റെ വോട്ടുവിഹിതം ഇത്തവണ വീണ്ടും കുറഞ്ഞു. 34 വർഷം ബംഗാൾ ഭരിച്ച സിപിഎമ്മിന് തുടർച്ചയായി രണ്ടാം തവണയും ബംഗാളിൽ ഒരു സീറ്റ് പോലും നേടാനായില്ല.

കൊൽക്കത്ത ∙ പതിനായിരങ്ങൾ പങ്കെടുത്ത ഇൻസാഫ് റാലിയോടെ ബംഗാളിൽ തിരിച്ചുവരുന്നുവെന്ന് പ്രഘോഷിക്കപ്പെട്ട സിപിഎം തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ കാറ്റുപോയ ബലൂൺ പോലെയായി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ സിപിഎമ്മിന്റെ വോട്ടുവിഹിതം ഇത്തവണ വീണ്ടും കുറഞ്ഞു. 34 വർഷം ബംഗാൾ ഭരിച്ച സിപിഎമ്മിന് തുടർച്ചയായി രണ്ടാം തവണയും ബംഗാളിൽ ഒരു സീറ്റ് പോലും നേടാനായില്ല. സിപിഎമ്മിനൊപ്പം ചേർന്ന കോൺഗ്രസിന് ഒരു സീറ്റ് നഷ്ടപ്പെടുകയും ചെയ്തു.
ബംഗാളിൽ സിപിഎമ്മിന്റെ ഉയിർത്തെഴുന്നേൽപ്പാണ് ഇതെന്നായിരുന്നു തിരഞ്ഞെടുപ്പുകാലത്ത് നേതാക്കളുടെ അവകാശവാദം. ബിജെപിയിലേക്ക് പോയ വോട്ടർമാർ തിരികെ എത്തിയതായും നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ, ഇത്തവണയും ഇടത് വോട്ടുകൾ ബിജെപിയിലേക്ക് പോയി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു സഖ്യം 7.5% വോട്ട് നേടിയപ്പോൾ ഇത്തവണ അത് 6.14% ആയി കുറഞ്ഞു. കോൺഗ്രസിന്റേത് 5.7 ശതമാനത്തിൽ നിന്ന് 4.68% ആയി. ഇടത്-കോൺഗ്രസ് സഖ്യത്തിന് മുൻ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 2.38% വോട്ടിന്റെ കുറവുണ്ടായി. ഇത്തവണ സിപിഎം 23 സീറ്റിലും കോൺഗ്രസ് 12 സീറ്റിലുമാണ് മത്സരിച്ചത്.
മുർഷിദാബാദിൽ മാത്രമാണ് സിപിഎം രണ്ടാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ തവണ വെവ്വേറെ മത്സരിച്ചപ്പോൾ സിപിഎമ്മിന് ലഭിച്ചതിന്റെ ഇരട്ടി വോട്ട് ഇവിടെ കോൺഗ്രസിന് ലഭിച്ചിരുന്നെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമിന് മത്സരിക്കാൻ മണ്ഡലം വിട്ടുനൽകി. സലിമിനു നാമനിർദേശപത്രിക സമർപ്പിക്കാൻ അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത ഷാൾ അണിഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ എത്തുകയും ചെയ്തു. ഫലം വന്നപ്പോൾ 1.6 ലക്ഷം വോട്ടിനാണ് സലിം തോറ്റത്.
ബഹാരംപുരിൽ അധീർ രഞ്ജന്റെ തോൽവി ഞെട്ടിക്കുന്നതായി. ഇടത്, തൃണമൂൽ തേരോട്ടങ്ങൾക്കിടയിലും 5 തിരഞ്ഞെടുപ്പുകളായി കാത്തുപോന്ന മണ്ഡലം 85,000 വോട്ടിനാണ് അധീറിനു നഷ്ടപ്പെട്ടത്. മാൾഡ സൗത്തിൽ കോൺഗ്രസിന്റെ ഇഷാ ഖാൻ ചൗധരിയുടെ വിജയം ഒന്നേകാൽ ലക്ഷത്തിൽ പരം വോട്ടിനാണ്. മുൻ റെയിൽവേ മന്ത്രി ഗനിഖാൻ ചൗധരിയുടെ സഹോദരപുത്രനാണ് ഇഷാ ഖാൻ. അര നൂറ്റാണ്ടായി ഗനി ഖാന്റെ കുടുംബമാണ് ഇവിടെ ജയിക്കുന്നത്.
സിപിഎമ്മിന് ഒറ്റയ്ക്ക് 5.67% വോട്ടാണ് ലഭിച്ചത്. സിപിഎമ്മിന്റെ പൊതുയോഗങ്ങളിൽ ജനക്കൂട്ടമുണ്ടായിരുന്നെങ്കിലും ഈ ആവേശം വോട്ടായി മാറിയില്ല. യുവ നേതാക്കൾ ഉൾപ്പെടെയുള്ളവർ മത്സരിച്ച ഏതാനും മണ്ഡലങ്ങളിൽ മാത്രമാണ് പാർട്ടിയുടെ വോട്ടുവിഹിതം 10 ശതമാനത്തിന് മുകളിലെത്തിയത്.ജെഎൻയുവിലെ എസ്എഫ്ഐ നേതാവ് ദീപ്ഷിത ധർ മത്സരിച്ച സെറാംപുരിൽ സിപിഎം 16.2% വോട്ട് നേടി. കൊൽക്കത്ത സൗത്തിൽ സൈറ ഷാ ഹാലിം (13.55%), ജാദവ്പുരിൽ ശ്രീജൻ ഭട്ടാചാര്യ (16.52%) എന്നിവർ ശരാശരിക്കു മുകളിലുള്ള പ്രകടനം കാഴ്ചവച്ചു.