മുൻകൂർ ജാമ്യം; ഭവാനി രേവണ്ണ പൊലീസിനു മുന്നിൽ ഹാജരായി
ബെംഗളൂരു∙ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുൻകൂർ ജാമ്യം ലഭിച്ച അമ്മ ഭവാനി രേവണ്ണ, പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) മുൻപാകെ ഹാജരായി. ഉച്ചയ്ക്ക് ഒരു മണിക്കു മുൻപ് എസ്ഐടിക്കു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹാസൻ ജില്ല, മൈസൂരുവിലെ കെആർ നഗർ താലൂക്ക് എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഭവാനിയുടെ കാർ ഡ്രൈവർ അജിത്തിനെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുന്നതു തുടരുകയാണ്.

ബെംഗളൂരു∙ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുൻകൂർ ജാമ്യം ലഭിച്ച അമ്മ ഭവാനി രേവണ്ണ, പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) മുൻപാകെ ഹാജരായി.
ഉച്ചയ്ക്ക് ഒരു മണിക്കു മുൻപ് എസ്ഐടിക്കു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹാസൻ ജില്ല, മൈസൂരുവിലെ കെആർ നഗർ താലൂക്ക് എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഭവാനിയുടെ കാർ ഡ്രൈവർ അജിത്തിനെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുന്നതു തുടരുകയാണ്.
തട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചനയിൽ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയ്ക്കൊപ്പം ഭവാനിയും മുഖ്യപങ്കു വഹിച്ചതായാണു പൊലീസ് ആരോപിക്കുന്നത്. ഇതേ കേസിൽ നേരത്തേ അറസ്റ്റിലായ രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. 31ന് അറസ്റ്റിലായ പ്രജ്വൽ എസ്ഐടി കസ്റ്റഡിയിൽ തുടരുകയാണ്.