പ്രേം സിങ് തമാങ് സിക്കിം മുഖ്യമന്ത്രി
ഗാങ്ടോക്ക് ∙ സിക്കിമിൽ പ്രേം സിങ് തമാങ് (56) തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റു. സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) സ്ഥാപകൻ കൂടിയായ തമാങ്ങിന്റെ സത്യപ്രതിജ്ഞ അനുയായികൾ വലിയ ആഘോഷമാക്കി. 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി അടക്കം പരമാവധി 12 പേരാണ് നിയമപ്രകാരം മന്ത്രിസഭയിലുണ്ടാകാവുന്നത്. മന്ത്രിമാരിൽ വനിതകളില്ല.

നിയമസഭയിലെ 32 സീറ്റിൽ 31 എണ്ണവും എസ്കെഎം ആണ് നേടിയത്. കാൽനൂറ്റാണ്ടുകാലം സിക്കിം ഭരിച്ച സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനെ (എസ്ഡിഎഫ്) അട്ടിമറിച്ച് കഴിഞ്ഞ തവണയാണ് എസ്കെഎം ആദ്യമായി അധികാരത്തിലെത്തിയത്. അധ്യാപകനായ പ്രേം സിങ് തമാങ് നേരത്തേ എസ്ഡിഎഫ് സർക്കാരിൽ 3 തവണ മന്ത്രിയായിരുന്നു. പിന്നീടാണ് സ്വന്തം പാർട്ടിയുണ്ടാക്കിയത്.