പോക്സോ കേസ്: യെഡിയൂരപ്പ ഉടൻ അറസ്റ്റിലായേക്കും
ബെംഗളൂരു∙ 17 വയസ്സുകാരിയെ ലൈംഗികമായി ആക്രമിച്ചെന്ന പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യെഡിയൂരപ്പയ്ക്കെതിരെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ചോദ്യം ചെയ്യലിന് നോട്ടിസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് കേസ് അന്വേഷിക്കുന്ന സിഐഡി വിഭാഗം കോടതിയെ സമീപിച്ചത്.

ബെംഗളൂരു∙ 17 വയസ്സുകാരിയെ ലൈംഗികമായി ആക്രമിച്ചെന്ന പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്. യെഡിയൂരപ്പയ്ക്കെതിരെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
ചോദ്യം ചെയ്യലിന് നോട്ടിസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് കേസ് അന്വേഷിക്കുന്ന സിഐഡി വിഭാഗം കോടതിയെ സമീപിച്ചത്. ഡൽഹിയിൽ ആണെന്നും 17ന് ഹാജരാകാമെന്നും യെഡിയൂരപ്പ അറിയിച്ചിരുന്നു. എന്നാൽ ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയാലുടൻ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര സൂചന നൽകി.