കാവലില്ലാതെ ചോദ്യക്കടലാസ് സൂക്ഷിച്ച സ്ട്രോങ് റൂം; സിസിടിവി ഇല്ലാതെ പരീക്ഷാകേന്ദ്രങ്ങൾ: എൻടിഎയ്ക്ക് വീഴ്ച
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയുടെ (നീറ്റ്–യുജി) നടത്തിപ്പിൽ എൻടിഎക്കു വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്. പലയിടത്തും സിസിടിവിയുണ്ടായിരുന്നില്ലെന്നും ചോദ്യക്കടലാസുകൾ സൂക്ഷിച്ചിരുന്ന സ്ഥലങ്ങളിൽ മതിയായ സുരക്ഷയില്ലായിരുന്നുവെന്നും സ്വതന്ത്ര ഏജൻസി റിപ്പോർട്ട് നൽകിയിരുന്നുവെന്നാണു വിവരം. പരീക്ഷ

ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയുടെ (നീറ്റ്–യുജി) നടത്തിപ്പിൽ എൻടിഎക്കു വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്. പലയിടത്തും സിസിടിവിയുണ്ടായിരുന്നില്ലെന്നും ചോദ്യക്കടലാസുകൾ സൂക്ഷിച്ചിരുന്ന സ്ഥലങ്ങളിൽ മതിയായ സുരക്ഷയില്ലായിരുന്നുവെന്നും സ്വതന്ത്ര ഏജൻസി റിപ്പോർട്ട് നൽകിയിരുന്നുവെന്നാണു വിവരം.
പരീക്ഷ നടന്ന മേയ് 5നു സർക്കാർ ഇതര ഏജൻസി 399 നീറ്റ് പരീക്ഷാ ഹാളുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിൽ 146 ഇടത്തും നിർബന്ധമായി വേണ്ട 2 സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നില്ല. പലയിടത്തും ഒരു സിസിടിവി ക്യാമറ മാത്രവും. 83 സ്ഥലങ്ങളിൽ ചോദ്യക്കടലാസ് സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിനു മതിയായ കാവലുമില്ലായിരുന്നു.
പരീക്ഷാകേന്ദ്രങ്ങളിലെ തൽസമയ ദൃശ്യം ഡൽഹിയിലെ എൻടിഎ ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്കു അയയ്ക്കണമെന്നാണു ചട്ടം.
രാജ്യത്തെ നാലായിരത്തിലേറെ കേന്ദ്രങ്ങളിലാണു മേയ് 5നു പരീക്ഷ നടന്നത്. പരീക്ഷാനടത്തിപ്പു രീതികൾ വിലയിരുത്താൻ വേണ്ടിയാണു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് ഇത്തരം പരിശോധന നടത്തുന്നത്.
എന്നിട്ടും മാർക്ക് നേടിയില്ല!
ബിഹാറിലെ പട്നയിൽ നീറ്റ്–യുജി ചോദ്യക്കടലാസ് ചോർച്ചക്കേസിൽ അറസ്റ്റിലായ വിദ്യാർഥി അനുരാഗിനു പരീക്ഷയ്ക്കു ലഭിച്ചത് 720 ൽ 185 മാർക്ക്. പരീക്ഷയുടെ തലേന്നു ചോദ്യങ്ങളും ഉത്തരവും കാണാതെ പഠിച്ചിട്ടും മികച്ച സ്കോർ നേടാൻ സാധിച്ചില്ല. ഫിസിക്സിൽ 85.82 പെർസന്റൈൽ സ്കോറാണു അനുരാഗ് നേടിയത്. ബയോളജിയിൽ 51.04, കെമസ്ട്രിയിൽ 5.04 എന്നിങ്ങനെ. അനുരാഗിന്റെ അഖിലേന്ത്യാ റാങ്ക് 10,51,525. ബന്ധുവും കേസിലെ മുഖ്യപ്രതിയുമായ സിക്കന്ദർ യാദവേന്ദു വഴിയാണു ചോദ്യക്കടലാസ് ലഭിച്ചതെന്നാണു ബിഹാറിലെ സമസ്തിപുർ ഹാസൻപുർ സ്വദേശിയായ അനുരാഗിന്റെ മൊഴി.
മറ്റൊരു വിദ്യാർഥി ആയുഷ് രാജ് 720ൽ 300 മാർക്കാണു നേടിയത്– 73.36 പെർസന്റൈൽ സ്കോർ. ബയോളജിയിൽ 87.8 പെർസന്റൈൽ നേടിയ ആയുഷിനു ഫിസിക്സിനു ലഭിച്ചതു 15.52, കെമസ്ട്രിക്കു ലഭിച്ചതു 15.36. അറസ്റ്റിലായ അഭിഷേക് കുമാറിനു 720 ൽ 581 മാർക്കും ശിവ്നന്ദൻ കുമാറിനു 720 ൽ 483 മാർക്കുമാണു ലഭിച്ചത്.
നെറ്റ് ചോദ്യം വിറ്റത് 6 ലക്ഷം രൂപയ്ക്ക്
ന്യൂഡൽഹി ∙ യുജിസി–നെറ്റ് പരീക്ഷയുടെ ചോദ്യക്കടലാസുകൾ 6 ലക്ഷം രൂപയ്ക്കാണു വിറ്റതെന്നു കേസന്വേഷണം നടത്തുന്ന സിബിഐക്കു വിവരം ലഭിച്ചതായി സൂചന. 18നു നടന്ന പരീക്ഷയുടെ ചോദ്യക്കടലാസുകൾ അതിനു 2 ദിവസം മുൻപാണു നിയമവിരുദ്ധമായ ഫയൽ കൈമാറ്റങ്ങൾക്കുള്ള ഡാർക്ക്‌നെറ്റ് വഴി ലഭിച്ചതെന്നാണു സിബിഐക്കു ലഭിച്ച വിവരം. എന്നാൽ, ചോദ്യക്കടലാസുകൾ 1,000–7,000 രൂപയ്ക്കാണു ടെലിഗ്രാം ചാനൽ വഴി വിൽപന നടത്തിയിരുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ വിഭാഗം നൽകുന്ന സൂചന. ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു സിബിഐ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോദ്യക്കടലാസ് ചോർച്ചയിൽ പരിശീലനകേന്ദ്രങ്ങളുടെ പങ്കും സിബിഐ അന്വേഷിക്കുന്നുണ്ട്.