ന്യൂഡൽഹി ∙ ശുദ്ധജലക്ഷാമം രൂക്ഷമായ ഡൽഹിക്ക് ആവശ്യമായ വെള്ളം ഹരിയാനയിൽ നിന്നു നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി അതിഷി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാൾ, മന്ത്രി സൗരഭ് ഭരദ്വാജ്, രാജ്യസഭ എംപി സഞ്ജയ് സിങ് എന്നിവർക്കൊപ്പം രാജ്ഘട്ട് സന്ദർശിച്ച ശേഷമാണ് ഉച്ചയ്ക്ക് ഡൽഹി ജോർബാഗിലെ ഭോഗലിൽ ‘ജലസത്യഗ്രഹം’ ആരംഭിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ശുദ്ധജലക്ഷാമം രൂക്ഷമായ ഡൽഹിക്ക് ആവശ്യമായ വെള്ളം ഹരിയാനയിൽ നിന്നു നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി അതിഷി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാൾ, മന്ത്രി സൗരഭ് ഭരദ്വാജ്, രാജ്യസഭ എംപി സഞ്ജയ് സിങ് എന്നിവർക്കൊപ്പം രാജ്ഘട്ട് സന്ദർശിച്ച ശേഷമാണ് ഉച്ചയ്ക്ക് ഡൽഹി ജോർബാഗിലെ ഭോഗലിൽ ‘ജലസത്യഗ്രഹം’ ആരംഭിച്ചത്. ‘ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഡൽഹിക്ക് അർഹമായ വെള്ളം ഹരിയാനയിൽ നിന്നു ലഭിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു കത്തെഴുതിയിട്ടും ഫലമുണ്ടായില്ല. അതിനാലാണ് നിരാഹാര സമരത്തിലേക്കു നീങ്ങിയത്’– അതിഷി പറഞ്ഞു.

ഹരിയാനയിൽ നിന്ന് ഡൽഹിക്ക് ദിവസേന 613 ദശലക്ഷം ഗ്യാലൻ വെള്ളമാണ് ലഭിക്കേണ്ടത്. എന്നാൽ, കഴിഞ്ഞ 2 ആഴ്ചയായി 513 ദശലക്ഷം ഗ്യാലൻ വെള്ളമാണ് നൽകുന്നത്. കഴിഞ്ഞ 2 ദിവസമായി വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചുവെന്നും മന്ത്രി പറഞ്ഞു. ഹരിയാനയിൽ നിന്ന് മുനക് കനാലിലൂടെ എത്തുന്ന വെള്ളം ശുദ്ധീകരിച്ചാണ് ഡൽഹിയിൽ വിതരണം ചെയ്യുന്നത്. എന്നാൽ, ഹരിയാനയിൽ നിന്ന് ആവശ്യത്തിന് വെള്ളമെത്തുന്നുണ്ടെന്നും ഡൽഹി സർക്കാരിന്റെ പിടിപ്പുകേടാണ് ജലക്ഷാമത്തിനു പിന്നിലെന്നും ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.

English Summary:

Water shortage in Delhi: Minister Atishi Marlena goes on fast