ജിഎസ്ടി റജിസ്ട്രേഷന് ആധാർ ബയോമെട്രിക് പരിശോധന
ന്യൂഡൽഹി ∙ വ്യാജ ജിഎസ്ടി റജിസ്ട്രേഷനുകൾ വഴിയുള്ള നികുതി തട്ടിപ്പ് തടയാനായി റജിസ്ട്രേഷനുകൾക്ക് ആധാർ ബയോമെട്രിക് പരിശോധന (ഓതന്റിക്കേഷൻ) രാജ്യമാകെ നിർബന്ധമാക്കും. ഘട്ടം ഘട്ടമായിട്ടാകും ഇതു നടപ്പാക്കുക. വ്യാജ തിരിച്ചറിയൽ രേഖകളും മറ്റും സ്വന്തമാക്കിയാണ് തട്ടിപ്പിലേറെയും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ചെറിയ തുക നൽകി, അവരുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ മാറ്റി തട്ടിപ്പുകാർ ആധാർ സ്വന്തമാക്കിയ സംഭവങ്ങളുമുണ്ട്.

ന്യൂഡൽഹി ∙ വ്യാജ ജിഎസ്ടി റജിസ്ട്രേഷനുകൾ വഴിയുള്ള നികുതി തട്ടിപ്പ് തടയാനായി റജിസ്ട്രേഷനുകൾക്ക് ആധാർ ബയോമെട്രിക് പരിശോധന (ഓതന്റിക്കേഷൻ) രാജ്യമാകെ നിർബന്ധമാക്കും. ഘട്ടം ഘട്ടമായിട്ടാകും ഇതു നടപ്പാക്കുക.
വ്യാജ തിരിച്ചറിയൽ രേഖകളും മറ്റും സ്വന്തമാക്കിയാണ് തട്ടിപ്പിലേറെയും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ചെറിയ തുക നൽകി, അവരുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ മാറ്റി തട്ടിപ്പുകാർ ആധാർ സ്വന്തമാക്കിയ സംഭവങ്ങളുമുണ്ട്. തുടർന്ന് വ്യാജമായി ചമച്ച വൈദ്യുതി ബില്ലുകൾ, വസ്തുനികുതി രസീതുകൾ, വാടകക്കരാർ എന്നിവയുപയോഗിച്ച് ബിസിനസ് നടത്തുന്നതായി കാണിച്ചാണ് പല ജിഎസ്ടി റജിസ്ട്രേഷനുകളുമെടുത്തത്. ഇത്തരം വ്യാജ റജിസ്ട്രേഷനുകളുള്ള സ്ഥാപനങ്ങൾ സേവനമോ ഉൽപന്നമോ കൈമാറാതെ വ്യാജ ഇൻവോയ്സ് കാണിച്ച് ഇൻപുട് ടാക്സ് ക്രെഡിറ്റ് സ്വന്തമാക്കുന്നതാണ് തട്ടിപ്പ്.
2023 ഒക്ടോബർ–നവംബർ മാസങ്ങളിൽ മാത്രം കേരളത്തിൽ 152 കോടി രൂപയുടെ വെട്ടിപ്പാണ് നടന്നത്. രാജ്യമാകെ 12,036 കോടിയുടെ തട്ടിപ്പും. ഇ–കൊമേഴ്സ് ഇടപാടുകളിൽ സംസ്ഥാനങ്ങൾക്ക് നികുതി നഷ്ടമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കേരളത്തിന്റെ ആവശ്യം കൗൺസിൽ അംഗീകരിച്ചു. ഇതിൽ വ്യക്തത വരുത്തും. യഥാർഥ വിലാസം നൽകാത്തതുമൂലമുള്ള നികുതി നഷ്ടമാണിത്.