എയിംസിലെ സൈബർ ആക്രമണം: പിന്നിൽ ‘കമെൽഗ്യാങ്’
ന്യൂഡൽഹി ∙ 2022 ൽ ഡൽഹി എയിംസിനു നേരെ സൈബർ ആക്രമണം നടത്തിയത് ചൈനയിൽ നിന്നുള്ള കമെൽഗ്യാങ് (ChamelGang) എന്ന ഹാക്കിങ് സംഘമാണെന്ന് യുഎസ് സൈബർസുരക്ഷാ കമ്പനിയായ സെന്റിനൽവണിന്റെ റിപ്പോർട്ട്. കാറ്റ്ബി (CatB) എന്ന പേരിലുള്ള റാൻസംവെയർ ഉപയോഗിച്ചായിരുന്നു ആക്രമണം. ഫയലുകൾ ലോക്ക് ചെയ്ത ശേഷം അവ തുറന്നു നൽകാനായി

ന്യൂഡൽഹി ∙ 2022 ൽ ഡൽഹി എയിംസിനു നേരെ സൈബർ ആക്രമണം നടത്തിയത് ചൈനയിൽ നിന്നുള്ള കമെൽഗ്യാങ് (ChamelGang) എന്ന ഹാക്കിങ് സംഘമാണെന്ന് യുഎസ് സൈബർസുരക്ഷാ കമ്പനിയായ സെന്റിനൽവണിന്റെ റിപ്പോർട്ട്. കാറ്റ്ബി (CatB) എന്ന പേരിലുള്ള റാൻസംവെയർ ഉപയോഗിച്ചായിരുന്നു ആക്രമണം.
ഫയലുകൾ ലോക്ക് ചെയ്ത ശേഷം അവ തുറന്നു നൽകാനായി മോചനദ്രവ്യം തേടുന്ന ആക്രമണ രീതിയാണ് റാൻസംവെയർ. ഫൊറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് സെന്റിനൽവണിന്റെ കണ്ടെത്തൽ.
എയിംസിൽ നടന്ന സൈബർ ആക്രമണം ഗൂഢാലോചനയുടെ ഫലമാണെന്നും അതിനു പിന്നിൽ നിർണായക ശക്തികളുണ്ടെന്നും 2022 ൽ അന്നത്തെ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു.
2022 നവംബർ 23നാണ് ആക്രമണം ശ്രദ്ധയിൽപെട്ടത്. സെർവർ ഹാക്ക് ചെയ്യുകയും എയിംസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ താറുമാറാകുകയും ചെയ്തു. രോഗികൾക്കുള്ള സേവനങ്ങൾ നൽകുന്ന ഇ–ഹോസ്പിറ്റൽ പ്ലാറ്റ്ഫോം പോലും അന്ന് ലഭ്യമല്ലാതായി. പിന്നാലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ), ഡൽഹി സഫ്ദർജങ് ആശുപത്രി എന്നിവയ്ക്കു നേരെയും സൈബർ ആക്രമണശ്രമം നടന്നിരുന്നു.