നീറ്റ് ക്രമക്കേട്: ബഹളത്തിൽ മുങ്ങി പാർലമെന്റ്, ഇരുസഭകളും പലതവണ നിർത്തി; രാഹുലിന്റെ മൈക്ക് ഓഫാക്കി
ന്യൂഡൽഹി ∙ പരീക്ഷാ ക്രമക്കേടിൽ പാർലമെന്റിലും കേന്ദ്രവുമായി പ്രതിപക്ഷം ഏറ്റുമുട്ടി. നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർന്നതിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന പ്രത്യേക ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് ഇരുസഭകളും ബഹളത്തിൽ മുങ്ങി. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ മറ്റു ചർച്ചകൾ പരിഗണിക്കുന്ന കീഴ്‌വഴ്ക്കമില്ലെന്നായിരുന്നു സഭാധ്യക്ഷന്മാരുടെ നിലപാട്.

ലോക്സഭയിൽ പ്രത്യേക ചർച്ച വേണമെന്ന് ആവശ്യപ്പെടാനായി രാഹുൽ ഗാന്ധി എഴുന്നേറ്റെങ്കിലും തുടക്കത്തിൽ മൈക്ക് നൽകിയില്ല. പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടർന്നാണ് മൈക്ക് ഓൺ ആയത്. സംസാരിച്ചു തുടങ്ങിയപ്പോൾ ഓഫായി. ഓൺ ആക്കാൻ ആവശ്യപ്പെട്ടപ്പോൾ ‘മൈക്ക് നിയന്ത്രിക്കാൻ എന്റെ പക്കൽ പ്രത്യേക ബട്ടൺ ഇല്ല’ എന്നായിരുന്നു സ്പീക്കർ ഓം ബിർലയുടെ മറുപടി. പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ 12 വരെ നിർത്തിവച്ചു. വീണ്ടും തുടങ്ങിയെങ്കിലും ബഹളം കടുത്തതോടെ ലോക്സഭ പിരിഞ്ഞു.
രാജ്യസഭയിൽ ദീർഘനേരം നീണ്ട പ്രതിഷേധത്തിനിടെ ഛത്തീസ്ഗഡിൽ നിന്നുള്ള കോൺഗ്രസ് അംഗം ഫൂലോദേവി നേതം നടുത്തളത്തിൽ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. നന്ദിപ്രമേയ ചർച്ചയുമായി സഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ മുന്നോട്ടുപോയതാണു പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ചർച്ചയിൽ പങ്കെടുത്തു പരീക്ഷാ ക്രമക്കേട് അടക്കം ഏതു വിഷയവും ഉന്നയിക്കാമെന്നു ധൻകർ പറഞ്ഞെങ്കിലും പ്രതിപക്ഷം ആവശ്യത്തിൽ ഉറച്ചുനിന്നു. പിന്നീടു പ്രതിപക്ഷം ഇറങ്ങിപ്പോയി.
ഇന്ത്യാസഖ്യ കക്ഷികൾക്കൊപ്പം ബിജെഡിയും സഭ ബഹിഷ്കരിച്ചതു ദേശീയരാഷ്ട്രീയത്തിൽ മാറുന്ന സമവാക്യങ്ങളുടെ സൂചനയായി. പാർലമെന്റിൽ ബിജെപിയുമായി സഹകരിച്ചിരുന്ന ബിജെഡി, ഒഡീഷയിലേറ്റ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ നിലപാടു മാറ്റിയതോടെ രാജ്യസഭയിൽ പ്രതിപക്ഷ നിരയ്ക്കു ബലമേറി. ബിജെഡിക്ക് രാജ്യസഭയിൽ 9 അംഗങ്ങളുണ്ട്. ഏതു തരത്തിലുള്ള ചർച്ചയ്ക്കും കേന്ദ്രസർക്കാർ തയാറാണെങ്കിലും എല്ലാറ്റിനും അതിന്റേതായ സമയവും രീതികളുമുണ്ടെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ സഭയ്ക്കു പുറത്തു മാധ്യമങ്ങളോടു പറഞ്ഞു.
∙ ‘ഇനി എന്തു സംഭവിക്കും എന്നറിയാതെ യുവജനങ്ങൾ ആധിയിലാണ്. വിദ്യാർഥികളുടെ ഉത്കണ്ഠ തീർക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി യത്നിക്കും എന്ന സന്ദേശവും ഉറപ്പും പാർലമെന്റ് അവർക്കു നൽകണം.’ – രാഹുൽ ഗാന്ധി