തുടർച്ചയായി 3 അപകടം: വിമാനത്താവളങ്ങളിൽ പരിശോധനയ്ക്കു നിർദേശം
ന്യൂഡൽഹി ∙ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു (എഎഐ) നിർദേശം നൽകി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിൽ മേൽക്കൂരയുടെ ഭാഗം തകർന്നു വീണ് ഒരാൾ മരിച്ച പശ്ചാത്തലത്തിലാണു നിർദേശം.

5 ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് കൈമാറണം. കേരളത്തിലെ കൊച്ചി വിമാനത്താവളത്തിനുൾപ്പെടെ പരിശോധന നടത്താനുള്ള നിർദേശം ലഭിച്ചു കഴിഞ്ഞുവെങ്കിലും നടപടികൾ ആരംഭിച്ചിട്ടില്ലെന്നാണു വിവരം.
ഡൽഹിയിലെ അപകടത്തിന്റെ കാരണം പരിശോധിക്കാൻ ഐഐടി ഡൽഹിയിലെ സ്ട്രക്ചറൽ എൻജിനീയറിങ് വിഭാഗത്തിനും നിർദേശം നൽകിയിട്ടുണ്ട്. അപകടമുണ്ടായ ടെർമിനൽ ഒന്നിൽ നിന്നുള്ള ഗതാഗതം പുനരാരംഭിച്ചിട്ടില്ല. ഇവിടെ നിന്നു സർവീസ് നിശ്ചയിച്ചിരുന്ന 23 ഇൻഡിഗോ, 2 സ്പൈസ് ജെറ്റ് വിമാനങ്ങൾ റദ്ദാക്കി. മറ്റു സർവീസുകൾ 2, 3 ടെർമിനലുകളിലേക്കു മാറ്റി.
വിമാനങ്ങൾ റദ്ദാക്കുന്ന സാഹചര്യത്തിൽ നിരക്കു വർധനയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നു കേന്ദ്രസർക്കാർ നിർദേശം നൽകിയെങ്കിലും പല റൂട്ടിലും 20–30% വർധനയുണ്ടായെന്ന് യാത്രക്കാർ പറയുന്നു. നിയമനടപടിക്കൊരുങ്ങുകയാണ് മരിച്ച ടാക്‌സി ഡ്രൈവർ രമേഷ് കുമാറിന്റെ കുടുംബാംഗങ്ങൾ. കാറിനു മുകളിലേക്കു തൂൺ വീണു പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയിലെത്തിച്ച ശേഷമാണു മരിച്ചത്.
രാജ്കോട്ടിലും വീണു
ഗുജറാത്തിലെ രാജ്‌കോട്ട് വിമാനത്താവളത്തിന്റെയും മേൽക്കൂര മഴയിൽ തകർന്നു വീണു. ആർക്കും പരുക്കില്ല. മധ്യപ്രദേശിലെ ജബൽപുരിലും ഡൽഹിയിലും സമാനമായ സംഭവങ്ങളുണ്ടാ യിരുന്നു.