ഇപിഎസ്: സർവീസ് 6 മാസത്തിൽ താഴെയെങ്കിലും അടച്ച തുക പിൻവലിക്കാം; ജീവനക്കാർക്ക് ആശ്വാസം
ന്യൂഡൽഹി ∙ 6 മാസത്തിൽ താഴെ മാത്രം സർവീസുള്ള ജീവനക്കാർക്ക് ഇപിഎസ് പെൻഷൻ പദ്ധതിയിലേക്ക് അടച്ച തുക പിൻവലിക്കാൻ സൗകര്യമൊരുക്കി കേന്ദ്രം ചട്ടം ഭേദഗതി ചെയ്തു. ഒരു വർഷം 7 ലക്ഷത്തോളം പേർക്കു പ്രയോജനം ലഭിക്കുമെന്നു കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചു.

-
Also Read
വിസി നിയമനം: ഹർജി ഇന്നു ഹൈക്കോടതിയിൽ
ഇനി മുതൽ സർവീസ് പൂർത്തിയാക്കിയ മാസങ്ങളും വേതനവും അനുസരിച്ചായിരിക്കും പിൻവലിക്കാവുന്ന തുക നിർണയിക്കുക. മുൻപു പൂർത്തിയാക്കിയ വർഷങ്ങളാണു പരിഗണിച്ചിരുന്നത്. ഇതനുസരിച്ച് 6 മാസത്തിനു മുകളിൽ ഇപിഎഫ് വിഹിതം അടച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇക്കാരണത്താൽ ഇതിനു മുൻപ് സർവീസ് ഒഴിയുന്നവർക്ക് ഈ ആനൂകല്യം ലഭിച്ചിരുന്നില്ല. 2023–24 സാമ്പത്തിക വർഷം മാത്രം 7 ലക്ഷത്തോളം പേരുടെ ക്ലെയിമുകളാണ് തള്ളിപ്പോയത്.
10 വർഷം സേവനമുള്ളവർക്കാണ് ഇപിഎസ് പെൻഷന് അർഹത. 95 ലക്ഷത്തോളം പേരാണ് ഈ കാലാവധി പൂർത്തിയാക്കാതെ പദ്ധതിക്കു പുറത്തുപോകുന്നത്. ഇവർക്കാണു പിൻവലിക്കൽ ആനുകൂല്യം നൽകുന്നത്.