മണിപ്പുർ: രാജ്യസഭയിൽ മൗനം വെടിഞ്ഞ് മോദി
ന്യൂഡൽഹി ∙ മണിപ്പുർ കലാപം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പുലർത്തിയ മൗനം രാജ്യസഭയിൽ വെടിഞ്ഞു; സംസ്ഥാനത്ത് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി നൽകവെ മോദി പറഞ്ഞു. എരിതീയിൽ എണ്ണയൊഴിക്കാനുള്ള ശ്രമം പ്രതിപക്ഷം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹമന്ത്രിയും മണിപ്പുരിൽ തങ്ങി സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. 11,000 കേസുകൾ റജിസ്റ്റർ ചെയ്തു. അഞ്ഞൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തു. ദേശീയ ദുരന്തനിവാരണ സേനയുടെ 2 ടീമുകൾ സംസ്ഥാനത്തുണ്ട്. ആഭ്യന്തര കലാപത്തിന്റെ ദീർഘചരിത്രമുള്ള സംസ്ഥാനമാണു മണിപ്പുർ.
ബിജെപി ഭരണത്തിന്റെ മൂന്നിലൊന്നേ കഴിഞ്ഞിട്ടുള്ളൂ; അടുത്ത 20 വർഷം കൂടി അധികാരത്തിലുണ്ടാകുമെന്നും മോദി പറഞ്ഞു. കൃഷി, ഗതാഗതം തുടങ്ങിയ മേഖലകളിൽ സർക്കാർ കൈവരിച്ച നേട്ടങ്ങളും സ്ത്രീകളുടെയും ദലിതരുടെയും പിന്നാക്കക്കാരുടെയും ഉന്നമനത്തിനു സ്വീകരിച്ച നടപടികളും മോദി വിശദീകരിച്ചു. ഭരണഘടനയെ കോൺഗ്രസ് മാനിക്കുന്നില്ലെന്ന മോദിയുടെ പരാമർശം പ്രതിപക്ഷ ഇറങ്ങിപ്പോക്കിൽ കലാശിച്ചു.