പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതിഛായയ്ക്കു ‌വെല്ലുവിളിയായി ബിഹാറിൽ പാലം തകരൽ പരമ്പര. 17 ദിവസത്തിനിടെ പുതിയതും പഴയതുമായ 10 പാലങ്ങളാണ് തകർന്നത്. ജൂൺ 18: അരാരിയയിൽ ബങ്ക നദിക്കു കുറുകെ 12 കോടി രൂപ ചെലവിട്ടു നിർമിച്ച ഉദ്ഘാടനം ചെയ്യാത്ത പാലം തകർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ  പ്രതിഛായയ്ക്കു ‌വെല്ലുവിളിയായി ബിഹാറിൽ പാലം തകരൽ പരമ്പര.  17 ദിവസത്തിനിടെ പുതിയതും പഴയതുമായ 10 പാലങ്ങളാണ് തകർന്നത്. 

ജൂൺ 18: അരാരിയയിൽ ബങ്ക നദിക്കു കുറുകെ 12 കോടി രൂപ ചെലവിട്ടു നിർമിച്ച ഉദ്ഘാടനം ചെയ്യാത്ത പാലം തകർന്നു. 

ADVERTISEMENT

ജൂൺ 22: സിവാൻ ജില്ലയിലെ മഹാരാജ്ഗഞ്ചിൽ മൂന്നു പതിറ്റാണ്ടു പഴക്കമുള്ള പാലം ഗണ്ഡകി നദിയിൽ പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലിൽ തകർന്നു.  

ജൂൺ 24: ഈസ്റ്റ് ചമ്പാരനിൽ  98 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച പാലത്തിന്റെ ഒരു ഭാഗവും കോസി നദിക്കു കുറുകെയുള്ള പാലത്തിന്റെ 15 മീറ്റർ ഭാഗ‌വും തകർന്നു.

ADVERTISEMENT

ജൂൺ 26: കിഷൻഗഞ്ച് ബഹാദുർഗഞ്ചിൽ മരിയാധർ നദിയിലെ പാലത്തിലെ ഏഴു തൂണുകളിൽ മൂന്നും ഇടിഞ്ഞു. 

ജൂൺ 30: കിഷൻഗഞ്ച് കോസി‍ഡംഗിയിൽ ഗ്രാമീണ മരാമത്തു വകുപ്പു നിർമിച്ച പാലം ഇ‍ടിഞ്ഞു താണു. 

ADVERTISEMENT

ജൂലൈ മൂന്ന്: സിവാൻ ജില്ലയിൽ മൂന്നു പാലങ്ങൾ തകർന്നു.  1982–83 കാലത്തു നിർമിച്ച ഇവ ആഴ്ചകൾക്കു മുൻപാണ് അറ്റകുറ്റപ്പണി നടത്തിയത്. 

ജൂലൈ നാല്: സാരൻ ജില്ലയിലെ ബനിയാർപുരിൽ ഗണ്ഡകി നദിക്കു കുറുകെ അഞ്ചു വർഷം മുൻപു നിർമിച്ച പാലം തകർന്നു. 

കാരണങ്ങൾ 

നിർമാണ അപാകതകൾ, യഥാസമയം അറ്റകുറ്റപ്പണിയും പരിശോധനയും നടത്താതിരിക്കൽ, കരകവിഞ്ഞും ഗതിമാറിയും ഒഴുകുന്ന നദികൾ, അശാസ്ത്രീയ മണൽവാരൽ 

English Summary:

Ten bridges collapsed in Bihar in seventeen days