ആഡംബരക്കാറിടിച്ച് മരണം ഭരണകക്ഷിനേതാവിന്റെ മകൻ അറസ്റ്റിൽ
മുംബൈ ∙ അമിതവേഗത്തിൽ പാഞ്ഞ ആഡംബരക്കാർ ഇടിച്ച് മത്സ്യ വിൽപനക്കാരി മരിച്ച സംഭവത്തിൽ ഭരണകക്ഷി (ശിവസേന ഷിൻഡെ വിഭാഗം) നേതാവിന്റെ മകൻ മിഹിർ ഷാ (24) അറസ്റ്റിലായി. ഞായറാഴ്ച പുലർച്ചെ അപകടമുണ്ടായതിനു പന്നാലെ ഇയാൾ സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് പൊലീസ് കേസെടുത്തു. പിടിയിലാകാതിരിക്കാൻ യുവാവിനെ സഹായിച്ചതിന് പിതാവ് രാജേഷ് ഷാ, അപകടം നടക്കുമ്പോൾ കാറിലുണ്ടായിരുന്ന കുടുംബ ഡ്രൈവർ രാജർഷി ബിതാവത് എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മിഹിറിന്റെ അമ്മയെയും 2 സഹോദരിമാരെയും പൊലീസ് ചോദ്യം ചെയ്തു.

-
Also Read
ഭീകരാക്രമണം: മറുപടി നൽകുമെന്ന് കേന്ദ്രം
മൊത്തവിപണിയിൽ നിന്ന് മീൻ വാങ്ങി ഭർത്താവ് പ്രദീപിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങവെ, കാവേരി എന്ന സ്ത്രീയാണ് അപകടത്തിൽ മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും സ്കൂട്ടറിൽ നിന്നു തെറിച്ച് കാറിന്റെ ബോണറ്റിൽ വീണു. പ്രദീപ് താഴെ പതിച്ചെങ്കിലും ബോണറ്റിനും ബംപറിനും ഇടയിൽ കുടുങ്ങിയ കാവേരിയുമായി ഒന്നര കിലോമീറ്ററോളം വാഹനം ഓടിച്ച ശേഷം മിഹിർ ഡ്രൈവിങ് സീറ്റിൽ നിന്നു മാറി. ഒപ്പമുണ്ടായിരുന്ന ഡ്രൈവർ രാജർഷിയാണ് തുടർന്നു കാറോടിച്ചത്. കാർ വേഗത്തിൽ പിന്നോട്ടെടുത്ത് കാവേരിയെ റോഡിൽ വീഴ്ത്തിയ ശേഷം അതിവേഗം ഓടിച്ചു പോകുകയായിരുന്നു.
അപകട വിവരമറിഞ്ഞ പിതാവ് രാജേഷ് ഷാ, മകനോട് രക്ഷപ്പെടാനും ഡ്രൈവറോടു കുറ്റമേൽക്കാനും നിർദേശിച്ചു. കാർ രഹസ്യകേന്ദ്രത്തിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നമ്പർ പ്ലേറ്റും ഗ്ലാസിൽ ഒട്ടിച്ച ശിവസേനയുടെ സ്റ്റിക്കറും ഇളക്കിമാറ്റിയിരുന്നു. അപകടമുണ്ടായ രാത്രി മണിക്കൂറുകളോളം ബാറിൽ ചെലവഴിച്ച മിഹിർ, ഡ്രൈവറുണ്ടായിട്ടും കാർ ഓടിക്കുകയായിരുന്നു. അതേസമയം, മിഹിർ മദ്യപിച്ചിട്ടില്ലെന്ന് ബാറുടമ അവകാശപ്പെട്ടു. 24 വയസ്സ് മാത്രമുള്ള മിഹിർ ഷായ്ക്ക് മദ്യം നൽകിയതിന് ജുഹുവിലെ ബാർ എക്സൈസ് വകുപ്പ് അടച്ചുപൂട്ടി. വീര്യം കൂടിയ മദ്യം ഉപയോഗിക്കാൻ 25 വയസ്സാണ് മഹാരാഷ്ട്രയിലെ പ്രായപരിധി.