ബജറ്റ് സമ്മേളനം: രാജ്യസഭയിൽ എൻഡിഎക്കു തലവേദന
ന്യൂഡൽഹി ∙ രാജ്യസഭയിൽ കേവലഭൂരിപക്ഷമില്ലാത്തതു ബജറ്റ് സമ്മേളനത്തിൽ എൻഡിഎക്കു തലവേദനയാകും. 245 അംഗ സഭയിൽ നിലവിൽ ബിജെപിയുടെ 86 അംഗങ്ങളടക്കം എൻഡിഎക്ക് 101 അംഗങ്ങളാണുള്ളത്. നിലവിൽ സഭയിൽ 225 അംഗങ്ങളുള്ളതിനാൽ, ഭൂരിപക്ഷമുറപ്പിക്കാൻ 113 അംഗങ്ങൾ വേണം.

കോൺഗ്രസിന്റെ 26, തൃണമൂൽ കോൺഗ്രസിന്റെ 13 എന്നിവയടക്കം പ്രതിപക്ഷ ഇന്ത്യാമുന്നണിക്ക് നിലവിൽ 87 അംഗങ്ങളാണുള്ളത്. മറ്റുള്ളവർ ഇരു മുന്നണികളിലുമില്ലാത്തവരാണ്. 9 അംഗങ്ങളുള്ള ബിജു ജനതാദളിന്റെ പിന്തുണ ഇതുവരെ എൻഡിഎക്കു ലഭിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്ന്, ഇനി ബിജെപിയെ പിന്തുണയ്ക്കില്ലെന്നു ബിജു ജനതാദൾ പ്രഖ്യാപിച്ചിരുന്നു.
ഇതോടെ, എഐഎഡിഎംകെ, വൈഎസ്ആർ കോൺഗ്രസ് പാർട്ടി എന്നിവയുടെ പിന്തുണ എൻഡിഎക്ക് അത്യാവശ്യമായി വരും. വൈഎസ്ആർ കോൺഗ്രസിന് 11 അംഗങ്ങളും എഐഎഡിഎംകെയ്ക്ക് 4 അംഗങ്ങളുമാണുള്ളത്. ബജറ്റ് സമ്മേളനത്തിനു ശേഷം, രാജ്യസഭയിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പോടെ മുൻതൂക്കം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.
ബിഹാർ, മഹാരാഷ്ട്ര, അസം എന്നിവിടങ്ങളിൽ 2 വീതവും ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, ത്രിപുര എന്നിവിടങ്ങളിൽ ഒന്നു വീതവും സീറ്റുകൾ ജയിക്കാമെന്ന് എൻഡിഎ കണക്കുകൂട്ടുന്നു. നാമനിർദേശം ചെയ്ത അംഗങ്ങളുടെ പിന്തുണയും അടിയന്തരഘട്ടങ്ങളിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണു പാർട്ടി. തെലങ്കാനയിലെ ഏക സീറ്റ് നേടാമെന്ന പ്രതീക്ഷയിലാണു സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസ്.
അതേസമയം, രാജസ്ഥാനിൽ കെ.സി.വേണുഗോപാൽ ഒഴിഞ്ഞ സീറ്റ് ബിജെപി പിടിച്ചെടുക്കും. ഹരിയാനയിലെ സീറ്റ് നേടാമെന്നും ബിജെപി കരുതുന്നു. കോൺഗ്രസും ഈ സീറ്റിൽ കണ്ണുവയ്ക്കുന്നുണ്ട്. ബിജെപിയെ പിന്തുണയ്ക്കുന്ന പ്രാദേശിക കക്ഷികളുടെയോ സ്വതന്ത്രരുടെയോ പിന്തുണ ലഭിക്കുമെന്നാണു കണക്കുകൂട്ടൽ.