കടയുടമയുടെ പേരു പ്രദർശിപ്പിക്കൽ: വിവാദ ഉത്തരവ് ആവർത്തിച്ച് യോഗി ആദിത്യനാഥും
ന്യൂഡൽഹി ∙ കൻവർ തീർഥാടകർ കടന്നുപോകുന്ന വഴിയിലെ ഭക്ഷണശാലകളിൽ കടയുടമകളുടെ പേരെഴുതി പ്രദർശിപ്പിക്കണമെന്ന വിവാദനിർദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. മുസഫർനഗർ പൊലീസ് കൊണ്ടുവന്ന നിർദേശം വിവേചനപരവും വർഗീയസംഘർഷത്തിനിടയാക്കുന്നതുമാണെന്ന ആരോപണത്തെത്തുടർന്ന് അവർ പിൻവലിച്ചതിനു പിറ്റേന്നാണു മുഖ്യമന്ത്രി രംഗത്തുവന്നത്. ഇതിനുപിന്നാലെ ഉത്തരാഖണ്ഡും സമാനനിർദേശം നൽകി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ തിരിച്ചടിക്കു പിന്നാലെ ബിജെപിയിൽ വിമത നീക്കം ശക്തമാകുന്നതിനിടെയാണു യോഗി ആദിത്യനാഥിന്റെ നടപടി.
റസ്റ്ററന്റുകളും ധാബകളും മാത്രമല്ല, തട്ടുകടകൾ വരെ ഉടമകളുടെ പേരെഴുതി പ്രദർശിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. കൻവർ തീർഥയാത്രികർക്കു ഹിന്ദുദൈവങ്ങളുടെ പേരുള്ള ഭക്ഷണശാലകളിൽനിന്ന് സസ്യേതര ഭക്ഷണം നൽകാറുണ്ടെന്നു യുപി മന്ത്രി കപിൽദേവ് അഗർവാൾ ആരോപിച്ചിരുന്നു. മുസ്‌ലിംകളുടെ കടകൾക്ക് ഹിന്ദു ദൈവങ്ങളുടെ പേരിടരുതെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
മുസഫർനഗർ ജില്ലാ പൊലീസ് തിങ്കളാഴ്ച നൽകിയ നിർദേശം പ്രതിപക്ഷകക്ഷികളുടെ എതിർപ്പിനെ തുടർന്നു വ്യാഴാഴ്ച പിൻവലിച്ചിരുന്നു. കടയുടമയ്ക്ക് ആവശ്യമെങ്കിൽ പേര് പ്രദർശിപ്പിച്ചാൽ മതിയെന്നാണു പൊലീസിന്റെ പുതുക്കിയ നിർദേശം.