ന്യൂഡൽഹി ∙ കോവിഡ് വ്യാപനത്തിന്റെ ആദ്യ വർഷത്തിൽ ഇന്ത്യ ഔദ്യോഗികമായി പുറത്തുവിട്ടതിലും 8 മടങ്ങ് മരണം രാജ്യത്തുണ്ടായെന്നു സയൻസ് അഡ്വാൻസസ് ജേണലിൽ വന്ന റിപ്പോർട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിച്ചു. കോവിഡ് വ്യാപനം തുടങ്ങിയ 2020 ൽ 11.9 ലക്ഷം അധികമരണമെങ്കിലും ഇന്ത്യയിലുണ്ടായെന്നാണു സയൻസ് അഡ്വാൻസസിലെ റിപ്പോർട്ട്. ഇന്ത്യയുടെ ഔദ്യോഗിക കണക്കിനെക്കാൾ 8 മടങ്ങും ലോകാരോഗ്യ സംഘടനയുടെ കണക്കിനെക്കാൾ ഒന്നര മടങ്ങും കൂടുതലാണിതെന്നും ഓക്സ്ഫഡിലെ ഉൾപ്പെടെ ഗവേഷകർ ചേർന്നു തയാറാക്കിയ റിപ്പോർട്ട് പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതേസമയം, അഞ്ചാം കുടുംബാരോഗ്യ സർവേയിലെ ഒരു നിശ്ചിത ഭാഗമെടുത്ത് ഇന്ത്യയുടെ മൊത്തം എന്ന നിലയിൽ വിലയിരുത്തിയതു ശരിയല്ലെന്നാണു സർക്കാർ വാദം. 2021 ജനുവരി –ഏപ്രിൽ ഘട്ടത്തിലെ മാത്രം വിവരങ്ങളെടുത്താണു ഫലം പെരുപ്പിച്ചു കാണിച്ചത്. സർവേയിലെ 23% കുടുംബങ്ങളുടെ (14 സംസ്ഥാനങ്ങളിലേത് മാത്രം) കണക്ക് അടിസ്ഥാനമാക്കി രാജ്യത്തെ പൊതുസ്ഥിതി വിലയിരുത്തിയതും തെറ്റാണ്. മരണം റജിസ്റ്റർ ചെയ്യുന്ന സംവിധാനത്തെ കുറിച്ചുള്ള നിരീക്ഷണങ്ങളും ശരിയല്ല. ഇന്ത്യയുടെ സിവിൽ റജിസ്ട്രേഷൻ സംവിധാനം 2020 ലെ 99% മരണവും രേഖപ്പെടുത്തി. അവയെല്ലാം കോവിഡുമായി ബന്ധപ്പെടുത്താനുമാകില്ല– ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.

ADVERTISEMENT

ആയുർദൈർഘ്യം കുറയുന്നു

കോവിഡിനു പുറമേ, ലോക്ഡൗൺ, സാമ്പത്തിക, സ്ഥിതി, പൊതുജനാരോഗ്യ സംവിധാനത്തിലെ പോരായ്മകൾ എന്നിവ കോവിഡ്കാലത്ത് യുവാക്കളുടെ അധിക മരണത്തിന് ഇടയാക്കിയെന്നും സയൻസ് അഡ്വാൻസസിലെ റിപ്പോർട്ട് പറയുന്നു. സ്ത്രീകളിലെ ആയുർദൈർഘ്യം 3.1 വർഷവും പുരുഷന്മാരുടേത് 2.1 വർഷവും കുറഞ്ഞു. ആരോഗ്യമേഖലയിലെ ജെൻഡർ അസമത്വവും വിഭവവിതരണത്തിലെ അനീതിയുമാണ് കാരണം.

English Summary:

Central goverment denies actual covid death count report submitted by Science Advances Journal