ലക്നൗ ∙ ഉത്തർപ്രദേശിലെ 10 നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെ, ഉൾപാർട്ടി പ്രശ്നങ്ങൾ ബിജെപിയെ വലയ്ക്കുന്നു. രാമക്ഷേത്രവും കാശി വിശ്വനാഥക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടവും പൂർത്തിയാക്കിയിട്ടും സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർട്ടിയുടെയും ഘടകകക്ഷികളുടെയും നേതാക്കളും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതികരിച്ചു തുടങ്ങിയതു സ്ഥിതി ഗുരുതരമാക്കുന്നു. സംവരണ വിഷയത്തിൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ അപ്നാദൾ നേതാവും കേന്ദ്ര സഹമന്ത്രിയുമായ അനുപ്രിയ പട്ടേൽ, യോഗിക്കു കത്തെഴുതിയിരുന്നു. പാർട്ടിയാണു വലുതെന്നു പറഞ്ഞ് യുപി ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ് ഉപാധ്യക്ഷ സ്ഥാനം സോനം ചിസ്തി കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു.

ADVERTISEMENT

യോഗിക്കെതിരായ വിമതനീക്കത്തിനു നേതൃത്വം നൽകുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ വാക്കുകളാണു ചിസ്തി രാജിക്കത്തിൽ ആവർത്തിച്ചത്. ബിജെപി കേന്ദ്ര നേതാക്കൾക്കെതിരാണ് ആർഎസ്എസ് നിലപാടെന്നതു യോഗിക്ക് ആശ്വാസമാണ്. കൻവർ തീർഥാടക വഴിയിൽ ഭക്ഷണശാലകൾ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവിലൂടെ ഹിന്ദുത്വ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നു യോഗി ആവർത്തിച്ചിട്ടുമുണ്ട്. എന്നാൽ, പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളാൻ യോഗിയും നിർബന്ധിതമാകുന്നു.

ബിജെപിക്കാർ ഉൾപ്പെടെയുള്ള അധ്യാപകരുടെ പ്രതിഷേധത്തെ തുടർന്ന്, ഡിജിറ്റൽ ഹാജർ സംബന്ധിച്ച ഉത്തരവ് സർക്കാരിന് അടുത്തിടെ പിൻവലിക്കേണ്ടി വന്നു. ഉപതിരഞ്ഞെടുപ്പ് നിർണായകമാണെന്നു യോഗിക്കു ബോധ്യമുണ്ട്. തിരഞ്ഞെടുപ്പ നടക്കുന്ന പത്തിൽ 3 സീറ്റ് എസ്പിയുടെയും 3 സീറ്റ് ബിജെപിയുടെയും ശക്തികേന്ദ്രങ്ങളാണ്.

ADVERTISEMENT

കേന്ദ്ര നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്ക് യോഗി ആദിത്യനാഥ് 

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ വിമതനീക്കത്തിന്റെ പശ്ചാത്തലത്തിൽ 25നും 26നും നടക്കുന്ന ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം ശ്രദ്ധാകേന്ദ്രമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, പാർട്ടി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലവും വിലയിരുത്തും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്ര നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയേക്കും. 

ADVERTISEMENT

വിമത നീക്കത്തിനു നേതൃത്വം നൽകുന്ന യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കു പുറമേ സംസ്ഥാന ബിജെപി അധ്യക്ഷൻ ഭുപേന്ദ്ര സിങ് ചൗധരിയും പ്രധാനമന്ത്രിയെയും പാർട്ടി പ്രസിഡന്റിനെയും നേരിട്ടു കണ്ട് പ്രശ്നങ്ങൾ അറിയിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയാറാണെന്നു ചൗധരി അറിയിച്ചിട്ടുണ്ട്. ഇതിനു ശേഷം യോഗി, കേന്ദ്ര നേതാക്കളുമായി നേരിട്ടു ചർച്ച നടത്തിയിട്ടില്ല. 

English Summary:

Uttar Pradesh by-elections are crucial for Yogi Adityanath