2 പ്രഫസർമാർ ഒരേസമയം ജോലി ചെയ്യുന്നത് 11 കോളജുകളിൽ!
ചെന്നൈ ∙ സർവകലാശാല അഫിലിയേഷൻ നഷ്ടപ്പെടാതിരിക്കാൻ തമിഴ്നാട്ടിലെ എൻജിനീയറിങ് കോളജുകൾ നടത്തിയ വഴിവിട്ട നീക്കങ്ങൾ പുറത്തായി. 350ലേറെ അധ്യാപകർ ഒരേ സമയം വ്യത്യസ്ത കോളജുകളിൽ പ്രവർത്തിക്കുന്നതിന്റെ വ്യാജ രേഖകൾ സന്നദ്ധ സംഘടനയായ അരപ്പോർ ഇയക്കമാണു പുറത്തുവിട്ടത്.

രേഖകൾ പ്രകാരം, 2 പ്രഫസർമാർ 11 കോളജുകളിലും 3 പ്രഫസർമാർ പത്തിലേറെ കോളജുകളിലും ഒരേ സമയം ജോലി ചെയ്യുന്നുണ്ട്. എന്നാൽ, കോളജുകൾ തമ്മിൽ നൂറിലേറെ കിലോമീറ്റർ ദുരമുണ്ട്. അധ്യാപകർ ഇല്ലെങ്കിൽ അംഗീകാരം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് രേഖകൾ വ്യാജമായി സൃഷ്ടിച്ചത്. ഈ അധ്യാപകർ ഒരേ സമയം പല കോളജുകളിൽ നിന്ന് ശമ്പളം വാങ്ങുന്നുണ്ടോയെന്ന് കണ്ടെത്താൻ സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടു. ഓരോ കോളജിലും പ്രവർത്തിക്കുന്ന അധ്യാപകരുടെ വിവരങ്ങൾ സർവകലാശാല പരിശോധിക്കുന്നുണ്ട്.സ്റ്റാൻഡിങ് കമ്മിറ്റി കൂടി വിലയിരുത്തിയാണ് കോളജുകൾക്ക് അംഗീകാരം നൽകുന്നത്. എന്നാൽ ഈ രണ്ടു പരിശോധനകളിലും തട്ടിപ്പ് കണ്ടെത്തിയില്ല.