ബിഹാറിനും ആന്ധ്രപ്രദേശിനും ബജറ്റ് പ്രസംഗത്തിൽ കൈനിറയെ; കിഴക്കൻ സംസ്ഥാനങ്ങൾക്കു പൂർവോദയ പദ്ധതി
ന്യൂഡൽഹി ∙ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട, എൻഡിഎ സഖ്യകക്ഷികൾ ഭരിക്കുന്ന ബിഹാറിനും ആന്ധ്രപ്രദേശിനും ബജറ്റ് പ്രസംഗത്തിൽ കൈനിറയെ. ബിഹാറിന് ∙ പ്രളയം തടയാനും ജലസേചനത്തിനും 11,500 കോടി രൂപ. കോസി–മേച്ചി നദികളെ ബന്ധിപ്പിക്കൽ പദ്ധതി അടക്കം 20 പദ്ധതികൾക്കും തടയണകൾ, പുഴ മലിനമാകുന്നതു തടയൽ, ജലസേചനം തുടങ്ങിയ പദ്ധതികൾക്കുമാണു തുക.

ന്യൂഡൽഹി ∙ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട, എൻഡിഎ സഖ്യകക്ഷികൾ ഭരിക്കുന്ന ബിഹാറിനും ആന്ധ്രപ്രദേശിനും ബജറ്റ് പ്രസംഗത്തിൽ കൈനിറയെ.
ബിഹാറിന്
∙ പ്രളയം തടയാനും ജലസേചനത്തിനും 11,500 കോടി രൂപ. കോസി–മേച്ചി നദികളെ ബന്ധിപ്പിക്കൽ പദ്ധതി അടക്കം 20 പദ്ധതികൾക്കും തടയണകൾ, പുഴ മലിനമാകുന്നതു തടയൽ, ജലസേചനം തുടങ്ങിയ പദ്ധതികൾക്കുമാണു തുക.
∙ പട്ന–പുർണിയ എക്സ്പ്രസ് വേ, ബക്സർ– ഭഗൽപുർ എക്സ്പ്രസ് വേ എന്നിവയ്ക്കും ബോധ്ഗയ, രാജ്ഗിർ, വൈശാലി, ധർഭംഗ എന്നിവിടങ്ങളിലേക്കുള്ള അനുബന്ധ റോഡുകൾക്കും ഗംഗാ നദിയിൽ ബക്സറിൽ 2 ലൈൻ പാലത്തിനുമായി 26,000 കോടി രൂപ.
∙ പിർപൈന്തിയിൽ 2400 മെഗാവാട്ട് വൈദ്യുതി നിലയം സ്ഥാപിക്കാൻ 21,400 കോടി രൂപ.
∙ തീർഥാടന കേന്ദ്രങ്ങളായ വിഷ്ണുപാദ് ക്ഷേത്രം, മഹാബോധി ക്ഷേത്രം എന്നിവയെ രാജ്യാന്തര നിലവാരത്തിലുള്ള തീർഥാടന കേന്ദ്രങ്ങളാക്കാനുള്ള പദ്ധതികൾക്കു പിന്തുണ. തീർഥാടന കേന്ദ്രമായ ബ്രഹ്മകുണ്ഡ് ഉൾപ്പെടുന്ന രാജ്ഗിറിന്റെ സമഗ്ര വികസനത്തിനു തുടക്കമിടും.
∙ നളന്ദയ്ക്കും നളന്ദ സർവകലാശാലയ്ക്കും സമഗ്ര വികസന പദ്ധതി.
∙ അമൃത്‌സർ– കൊൽക്കത്ത വ്യവസായ ഇടനാഴിയുമായി ബന്ധപ്പെടുത്തി ഗയയിൽ വ്യവസായ മേഖല.
∙ പുതിയ വിമാനത്താവളങ്ങൾ, മെഡിക്കൽ കോളജ്, കായിക കേന്ദ്രങ്ങൾ എന്നിവ നിർമിക്കും.
∙ മൂലധന നിക്ഷേപത്തിനു ധനസഹായം.
∙ വിദേശ ബാങ്കുകളിൽ നിന്നു കടമെടുക്കാനുള്ള ബിഹാറിന്റെ ആവശ്യത്തിനു മുൻഗണന.
ആന്ധ്രപ്രദേശിന്
∙ ഈ വർഷം 15,000 കോടി രൂപയുടെ പ്രത്യേക സഹായം; വരും വർഷങ്ങളിലും ധനസഹായമെന്ന ഉറപ്പും.
∙ പോളാവരം ജലസേചന പദ്ധതി കാലാവധിക്കു മുൻപു പൂർത്തിയാക്കാൻ ധനസഹായം.
∙ വിശാഖപട്ടണം–ചെന്നൈ, ഹൈദരാബാദ്–ബെംഗളൂരു വ്യവസായ ഇടനാഴികളുമായി ബന്ധപ്പെടുത്തി യഥാക്രമം കൊപ്പാർത്തി, ഒർവക്കൽ വ്യവസായ മേഖലകളിൽ വൈദ്യുതി, റെയിൽവേ, റോഡ്, ശുദ്ധജല തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ധനസഹായം. സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള മൂലധന നിക്ഷേപത്തിന് അധിക ധനസഹായം ഈ വർഷം തന്നെ.
∙ റായലസീമ, പ്രകാശം, വടക്കൻ ആന്ധ്രയിലെ തീരദേശങ്ങൾ എന്നീ പിന്നാക്ക മേഖലകൾക്കു ഗ്രാന്റുകൾ.
കിഴക്കൻ സംസ്ഥാനങ്ങൾക്കു പൂർവോദയ പദ്ധതി
∙ ബിഹാർ, ജാർഖണ്ഡ്, ബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നു. മനുഷ്യശേഷി, പശ്ചാത്തല സൗകര്യം, സാമ്പത്തികോൽപാദനം എന്നിവ വികസിപ്പിക്കുകയും വികസിത രാജ്യത്തിലേക്കുള്ള എൻജിനായി ഈ മേഖലയെ മാറ്റുകയും ചെയ്യും.
ഒഡീഷയ്ക്ക്
∙ടൂറിസം മേഖലയിലെ സമഗ്ര വികസന പദ്ധതികൾക്കു സഹായം.