ഗ്രാമീണ തൊഴിലുറപ്പ്: വിഹിതം 86,000 കോടി തന്നെ
ന്യൂഡൽഹി ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ബജറ്റ് വിഹിതം 86,000 കോടി രൂപതന്നെ. ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിലെ തുക തന്നെയാണ് ഇക്കുറിയും ഉൾപ്പെടുത്തിയിരിക്കുന്നത്. 2023–24 ബജറ്റിൽ പദ്ധതിക്കുള്ള വിഹിതം കുറച്ചതു വിമർശനത്തിനു കാരണമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ഇടക്കാല ബജറ്റിൽ ഇത് 60,000 രൂപയിൽനിന്ന് 86,000 രൂപയാക്കുകയായിരുന്നു.

-
Also Read
കാർഷികമേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപ
ഗോത്രജീവിതം മെച്ചപ്പെടുത്താൻ പദ്ധതി
ഗോത്രമേഖലയിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ ‘പ്രധാൻമന്ത്രി ജൻജതീയ ഉന്നത് ഗ്രാം അഭിയാൻ’ നടപ്പാക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം. ആസ്പിരേഷൻ ജില്ലകളിലും ഗോത്രവിഭാഗങ്ങൾ സജീവമായ മേഖലയിലും നടപ്പാക്കുന്ന പദ്ധതിയുടെ നേട്ടം 5 കോടിയാളുകൾക്കു ലഭിക്കുമെന്നാണു വിലയിരുത്തൽ. വയനാട് ഉൾപ്പെടെയുള്ള ആസ്പിരേഷൻ ജില്ലകൾക്കു നേട്ടം ലഭിക്കും. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട പദ്ധതികൾക്കു 3 ലക്ഷം കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. തൊഴിൽമേഖലയിൽ സ്ത്രീകളെ സജീവമാക്കാൻ കൂടുതൽ ഇടപെടലുകൾ നടത്തുമെന്നു ബജറ്റിലുണ്ട്. വ്യവസായകേന്ദ്രങ്ങളുമായി സഹകരിച്ചു ഹോസ്റ്റലുകൾ, കുട്ടികളെ നോക്കാൻ ക്രഷ് എന്നിവ ഇതിനുവേണ്ടി സജ്ജീകരിക്കും.
ആകെ മൊത്തം എംപ്ലോയ്മെന്റ്
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ചർച്ചയായ തൊഴിലില്ലായ്മ വിഷയത്തിനു മറുപടിയെന്നോണം മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിനെ ‘എംപ്ലോയ്മെന്റ്’ എന്ന വാക്കിൽ ചുരുക്കി ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് അവതരണത്തിനു ശേഷമുള്ള മാധ്യമസമ്മേളനത്തിലാണ് ബജറ്റിന്റെ പ്രമേയം ‘EMPLOYMENT’ എന്നാണെന്ന് മന്ത്രി പ്രഖ്യാപിച്ചത്. E–എംപ്ലോയ്മെന്റും എജ്യുക്കേഷനും, M–എംഎസ്എംഇ, P–പ്രൊഡക്ടിവിറ്റി, L–ലാൻഡ് (ഭൂമി), O–ഓപർച്യൂണിറ്റി (അവസരം), Y–യൂത്ത്, M–മിഡിൽ ക്ലാസ്, E–എനർജി സെക്യൂരിറ്റി, N–ന്യൂജനറേഷൻ റിഫോംസ്, T–ടെക്നോളജി എന്നിങ്ങനെ വിശദീകരിക്കുകയും ചെയ്തു.