ബിജെപി എതിർപ്പിനിടെ നീറ്റ് വിരുദ്ധ പ്രമേയം പാസാക്കി കർണാടക
ബെംഗളൂരു∙ബിജെപി–ജനതാദൾ(എസ്) സഖ്യത്തിന്റെ ശക്തമായ എതിർപ്പിനിടെ, നീറ്റ് ഒഴിവാക്കി സംസ്ഥാന തലത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷ നടപ്പാക്കണമെന്ന പ്രമേയം കർണാടക നിയമസഭ പാസാക്കി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന കേന്ദ്ര നയത്തിനെതിരെയും ലോക്സഭ, നിയമസഭ മണ്ഡല പുനർനിർണയം 1971 ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ വേണമെന്ന പ്രമേയങ്ങളും സഭ കടന്നു.

ബെംഗളൂരു∙ബിജെപി–ജനതാദൾ(എസ്) സഖ്യത്തിന്റെ ശക്തമായ എതിർപ്പിനിടെ, നീറ്റ് ഒഴിവാക്കി സംസ്ഥാന തലത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷ നടപ്പാക്കണമെന്ന പ്രമേയം കർണാടക നിയമസഭ പാസാക്കി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന കേന്ദ്ര നയത്തിനെതിരെയും ലോക്സഭ, നിയമസഭ മണ്ഡല പുനർനിർണയം 1971 ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ വേണമെന്ന പ്രമേയങ്ങളും സഭ കടന്നു. ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു എന്നതാണ് നീറ്റിനെ എതിർക്കാനുള്ള പ്രധാന കാരണം.
ഏകീകൃത തിരഞ്ഞെടുപ്പ് വന്നാൽ പ്രാദേശിക പ്രശ്നങ്ങൾ അവഗണിക്കപ്പെടുമെന്ന് കോൺഗ്രസ് നിലപാടെടുത്തപ്പോൾ പല തിരഞ്ഞെടുപ്പുകൾ നടത്താനുള്ള ഭീമമായ ചെലവ് കുറയുമെന്ന് ബിജെപി ചൂണ്ടിക്കാട്ടി. 2026ൽ നടക്കാനിരിക്കുന്ന സെൻസസിന്റെ അടിസ്ഥാനത്തിൽ പുനർ നിർണയം നടത്തിയാൽ സംസ്ഥാനത്തെ മണ്ഡലങ്ങൾ കുറയുമെന്നാണ് കോൺഗ്രസിന്റെ മറ്റൊരു ആശങ്ക. ഈ പ്രമേയത്തെ എതിർക്കുന്നില്ലെന്നും എന്നാൽ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക സമ്മേളനം വിളിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.